Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനവാസകേന്ദ്രങ്ങളില്‍ കാട്ടുപന്നികളുടെ വിളയാട്ടം

text_fields
bookmark_border
ഇരുചക്രവാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ഭീഷണി
ജനവാസകേന്ദ്രങ്ങളില്‍ കാട്ടുപന്നികളുടെ വിളയാട്ടം
cancel

കൊടകര: രാപ്പകല്‍ വ്യത്യാസമില്ലാതെ ജനവാസ മേഖലയില്‍ വിഹരിക്കുന്ന കാട്ടുപന്നികള്‍ ഭീഷണിയാകുന്നു. കൊടകര, പറപ്പൂക്കര പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേങ്ങളായ കാവുംതറ, കാവില്‍പാടം, പറപ്പൂക്കര പഞ്ചായത്തിലെ ഉളുമ്പത്തുകുന്ന് എന്നിവിടങ്ങളിലാണ് കാട്ടുപന്നികളുടെ ശല്യം വര്‍ധിച്ചുവരുന്നത്.

നാലു കാട്ടുപന്നികളാണ് പകല്‍ സമയത്തുള്‍പ്പെടെ ഇവിടെ വിഹരിക്കുന്നത്. തോട്ടുവക്കിലെ കുറ്റിക്കാടുകളിലും കൊളത്തൂര്‍ പ്രദേശത്ത് ദേശീയപാതയോരത്ത് തരിശായി കിടക്കുന്ന കൃഷിഭൂമിയിലുമാണ് കാട്ടുപന്നികള്‍ തമ്പടിച്ചിട്ടുള്ളത്. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിനു പുറമെ ഇരുചക്രവാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പന്നികള്‍ ഭീഷണിയായിമാറിയിരിക്കുകയാണ്. പ്രദേശത്തെ ജനപ്രതിനിധികളായ കെ.സുധാകരന്‍, പി.ഡി. നെല്‍സന്‍ എന്നിവര്‍ കാട്ടുപന്നിശല്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ വനപാലകര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. പന്നികളെ വെടിവെക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wild boars roaming in populated areas
Next Story