മലക്കപ്പാറയിൽ വനപാലകർക്ക് നേരെ കാട്ടാനയുടെ പരാക്രമം
text_fieldsആനക്കയത്ത് റോഡിൽ വനപാലകരുടെ ജീപ്പ് മറിച്ചിടാൻ ശ്രമിക്കുന്ന കാട്ടാന
അതിരപ്പിള്ളി: മലക്കപ്പാറയിൽ കാട്ടാനയുടെ പരാക്രമം വനപാലകർക്ക് നേരെയും. ആനക്കയം മേഖലയിലാണ് കഴിഞ്ഞ ദിവസം കാട്ടാന അക്രമാസക്തനായത്. വഴിയിൽ കിടന്ന വനം വകുപ്പിന്‍റെ ജീപ്പ് തട്ടി മറിച്ചിടാൻ ശ്രമിച്ചു. കുറച്ചു ദിവസങ്ങളായി സ്ഥിരമായി ഈ കൊമ്പൻ കാനനപാതയിൽ ആക്രമണ ഭീഷണി ഉയർത്തുന്നുണ്ട്.
ഏതാനും ദിവസം മുമ്പ് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു. ആരെയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയോ ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ലെങ്കിലും ആനമല പാതയിൽ ഈ ആനയുടെ സാന്നിധ്യം ആശങ്ക പരത്തുന്നുണ്ട്.
ആനക്ക് മദപ്പാടുണ്ടോ എന്ന് പരിശോധിക്കാനാണ് വനപാലകർ എത്തിയത്. വനപാലകരുടെ ജീപ്പിനെ തട്ടിമറിച്ചിടാൻ ആന ശ്രമിച്ചു. വനപാലകർ ജീപ്പിന് പുറത്തായിരുന്നതിനാൽ രക്ഷപ്പെടുകയായിരുന്നു. ഇവർ ബഹളമുണ്ടാക്കി ആനയെ പിന്തിരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

