അടിക്കാട് വെട്ടുന്നില്ല; ഹാരിസൺ പ്ലാന്റേഷനിൽ വന്യമൃഗ ശല്യം കൂടുന്നതായി പരാതി
text_fieldsഹാരിസൺ പ്ലാന്റേഷൻ
കോടാലി: മറ്റത്തൂർ, വരന്തരപ്പിള്ളി പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഹാരിസൺ മലയാളം പ്ലാന്റേഷനിലെ അടിക്കാട് വെട്ടാത്തതിനാൽ വന്യമൃഗ ശല്യം രൂക്ഷമാകുന്നുവെന്ന് മറ്റത്തൂർ മണ്ഡലം കോൺഗ്രസ് യോഗം ആരോപിച്ചു.
നൂറുകണക്കിന് തൊഴിലാളികളുടെ ജീവന് ഭീഷണിയായി വളർന്നു നിൽക്കുന്ന അടിക്കാടുകൾ വെട്ടിമാറ്റിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പിൽ അധ്യക്ഷത വഹിച്ചു. ലിന്റോ പള്ളിപറമ്പൻ, കെ.എ. ഹനീഫ , തോമസ് കാവുങ്ങൽ, സായൂജ് സുരേന്ദ്രൻ, വിജയൻ വെട്ടിയാട്ടിൽ, ജയ്നി സിജോ, ബേബി കണ്ണം പടത്തി, ബാബു മനക്കുളങ്ങര പറമ്പിൽ, മുഹമ്മദലി ചൊക്കന, കെ.എ. അമ്മുണ്ണി തുടങ്ങിയവർ സംസാരിച്ചു.

