മാളയിലെ അഗ്നിരക്ഷാ നിലയത്തെ ആര് രക്ഷിക്കും?
text_fieldsമാളയിലെ അഗ്നിരക്ഷാ നിലയം
മാള: മാളയിലെ അഗ്നിരക്ഷാ നിലയത്തോട് കടുത്ത അവഗണനയെന്ന് പരാതി. ഉദ്ഘാടനം കഴിഞ്ഞ് 12 വർഷമായിട്ടും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയിൽ നട്ടംതിരിയുകയാണ് ഈ സ്റ്റേഷൻ. അഗ്നിരക്ഷാ നിലയത്തിലെ വാഹനങ്ങൾ പാർക്കിങ് ചെയ്യുന്ന ഗാരേജും വാഹന യാർഡിെന്റയും മേൽക്കൂര ചോർന്നൊലിക്കുന്നുണ്ട്. ഇതുമൂലം കോൺക്രീറ്റ് ചെയ്യാത്ത യാർഡ് വർഷകാലങ്ങളിൽ ചളിക്കുണ്ടാകുന്നു. മാള പള്ളിപ്പുറം സ്വദേശികളായ തട്ടകത്ത് ജോസഫും ഭാര്യ മേരിയും ചേർന്ന് വഴിയടക്കം 2006ൽ 42 സെന്റ് സ്ഥലം സർക്കാറിന് സൗജന്യമായി നൽകിയാണ് മാള ഫയർ സ്റ്റേഷൻ യാഥാർഥ്യമാക്കിയത്.
2011 ജനുവരി ആറിനാണ് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചത്. മാള, പൊയ്യ, കുഴുർ, അന്നമനട, പുത്തൻചിറ, ആളൂർ പഞ്ചായത്തുകളിലെ അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് എളുപ്പത്തിലെത്താനാണ് സ്റ്റേഷൻ സ്ഥാപിച്ചത്.
വർഷത്തിൽ 120ൽ പരം കേസുകൾ സ്റ്റേഷൻ കൈകാര്യം ചെയ്യുന്നുണ്ട്. നിലയത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം നൽകിയവരുടെ മകനും പൊതുപ്രവർത്തകനുമായ ഷാന്റി ജോസഫ് തട്ടകത്ത് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

