Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജലനിധി പൈപ്പ് പൊട്ടി...

ജലനിധി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

text_fields
bookmark_border
ജലനിധി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
cancel

മാ​ള: കൊ​ട​ക​ര-​കൊ​ടു​ങ്ങ​ല്ലൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ മാ​ള ടൗ​ൺ റോ​ഡി​ൽ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ൾ. സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ പ​രാ​തി പ​റ​ഞ്ഞി​ട്ടും അ​ധി​കൃ​ത​ർ പ​രി​ഹാ​ര​മി​ല്ല. ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡും വ​ള​വി​ന് സ​മീ​പ​വു​മാ​യി റോ​ഡി​ലൂ​ടെ വെ​ള്ളം ഒ​ഴു​കു​ന്ന​തു​മൂ​ലം വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ മ​ലി​ന​ജ​ലം തെ​റി​ക്കു​ന്നു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ വെ​ള്ളം തെ​റി​ക്കാ​തി​രി​ക്കാ​ൻ വ​ഴി​യാ​ത്ര​ക്കാ​ർ ഓ​ടി​മാ​റു​ന്ന​ത് തെ​ന്നി വി​ഴു​ന്ന​തി​നും മ​റ്റ് അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു.

നൂ​റു​ക​ണ​ക്കി​ന് ലി​റ്റ​ർ കു​ടി​വെ​ള്ള​മാ​ണ് ദി​വ​സം ന​ഷ്ട​മാ​കു​ന്ന​ത്. മാ​ള പ​ഞ്ചാ​യ​ത്തി​ന്റെ കീ​ഴി​ലു​ള്ള ജ​ല​നി​ധി​യാ​ണ് കു​ടി​വെ​ള്ളം വി​ത​ര​ണം മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലും മാ​ള ജ​ല​നി​ധി ഓ​ഫി​സി​ലും പ​രാ​തി പ​റ​ഞ്ഞി​ട്ടും ന​ട​പ​ടി​യി​ല്ല. തു​ട​ർ​ന്നാ​ണ് ജി​ല്ല ക​ല​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി മാ​ള പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ക​ല​ക്‌​ട​റോ​ട്‌ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി. പൊ​തു പ്ര​വ​ർ​ത്ത​ക​ൻ ഷാ​ൻ​റി ജോ​സ​ഫ് ത​ട്ട​ക​ത്താ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking waterwater authorityPipe broken
News Summary - Water supply pipe bursts, causing drinking water to be wasted
Next Story