Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാവക്കാട് മേഖലയിൽ നാല്...

ചാവക്കാട് മേഖലയിൽ നാല് പഞ്ചായത്തുകളിൽ ക്ഷാമം രൂക്ഷം

text_fields
bookmark_border
water shortage
cancel

ചാ​വ​ക്കാ​ട്: ക​രു​വ​ന്നൂ​ർ പ​ദ്ധ​തി വ​ന്ന​തോ​ടെ ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ​യു​ടെ പ​രി​ധി​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മ​മി​ല്ലെ​ങ്കി​ലും തൊ​ട്ട​ടു​ത്ത ഒ​രു​മ​ന​യൂ​ർ, ക​ട​പ്പു​റം, പു​ന്ന​യൂ​ർ, പു​ന്ന​യൂ​ർ​ക്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​നം ദു​രി​ത​ത്തി​ലാ​ണ്. ഉ​പ്പു​വെ​ള്ള​മൊ​ഴു​കു​ന്ന ക​നോ​ലി ക​നാ​ൽ തീ​ര​ത്തു​ള്ള​വ​ർ​ക്കും മ​ഞ്ഞ ഓ​ര​മ​ണ്ണു​ള്ള കു​ട്ടാ​ട​ൻ പാ​ട​ത്തും ജ​ല​നി​ര​പ്പി​ൽ നി​ന്ന് താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്കു​മാ​ണ് കു​ടി​വെ​ള്ള പ്ര​ശ്ന​മു​ള്ള​ത്. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നി​ടെ പൈ​പ്പ് പൊ​ട്ടി​യ​തി​നാ​ൽ ഒ​രു​മ​ന​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ കു​ടി​വെ​ള്ള പ്ര​ശ്ന​മു​ണ്ട്. പൊ​ട്ടി​യ പൈ​പ്പു​ക​ൾ ന​ന്നാ​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷ​പം വ്യാ​പ​ക​മാ​ണ്.

പ​ഞ്ചാ​യ​ത്തി​ലെ തെ​ക്കേ​യ​റ്റ​മാ​യ ചേ​റ്റു​വ പാ​ല​ത്തി​ന്റെ വ​ട​ക്ക​ൻ മേ​ഖ​ല​യാ​ണ് രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്. ക​നോ​ലി ക​നാ​ലും ചേ​റ്റു​വ പു​ഴ​യും ഉ​പ്പു​ജ​ലം നി​റ​ഞ്ഞ​തി​നാ​ൽ പൈ​പ്പ് വെ​ള്ള​മാ​യി​രു​ന്നു ഏ​ക ആ​ശ്വാ​സം. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ വെ​ള്ളം വി​ത​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് തി​ക​യു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ അ​ഴി​മു​ഖം, മു​ന​ക്ക​ക്ക​ട​വ്, തൊ​ട്ടാ​പ്പ്, ക​റു​ക​മാ​ട്, വ​ട്ടേ​ക്കാ​ട് മേ​ഖ​ല​ക​ളി​ലാ​ണ് ജ​ല​ക്ഷാ​മ​മു​ള്ള​ത്. ഉ​പ്പു​വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ജ​ല​സ്രോ​ത​സ്സു​ക​ളി​ലേ​റെ​യും കു​ടി​ക്കാ​ൻ പ​റ്റാ​ത്ത​താ​ണ്. വി​വി​ധ പ​ദ്ധ​തി​ക​ൾ പ​ഞ്ചാ​യ​ത്ത് പ്ര​ഖ്യാ​പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​ന്നും പ്രാ​യോ​ഗി​ക​മാ​കു​ന്നി​ല്ല. വ​ട്ടേ​ക്കാ​ട് മേ​ഖ​ല​യി​ൽ പു​ഴ​യി​ൽ​നി​ന്ന് ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​താ​ണ് ജ​ല സ്രോ​ത​സ്സു​ക​ളി​ലും ഉ​പ്പു​ര​സ​മു​ണ്ടാ​കാ​ൻ കാ​ര​ണം. കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് ലൈ​ൻ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ചോ​ർ​ത്തു​ന്നു​വെ​ന്ന പ​രാ​തി ഇ​വി​ടെ വ​ർ​ഷ​ങ്ങ​ളാ​യി​ട്ടു​ണ്ട്. അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​​ല്ലെ​ന്ന ആ​ക്ഷ​പ​വു​മു​ണ്ട്.

പു​ന്ന​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ അ​വി​യൂ​ർ സ്കൂ​ളി​നു കി​ഴ​ക്ക്, പ​ന​ന്ത​റ കോ​ള​നി, വ​ള​യ​ന്തോ​ട്, എ​ട​ക്ക​ഴി​യൂ​ർ ച​ങ്ങാ​ടം, എ​ട​ക്ക​ര, വെ​ട്ടി​പ്പു​ഴ, കു​ര​ഞ്ഞി​യൂ​ർ, പ​തേ​രി​ക്ക​ട​വ് മേ​ഖ​ല​ക​ളി​ലാ​ണ് ജ​ല​ക്ഷാ​മ​മു​ള്ള​ത്. പു​ന്ന​യൂ​ർ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ എ​ട്ടാം വാ​ർ​ഡ് ച​മ്മ​ന്നൂ​ർ മേ​ഖ​ല​യി​ലാ​ണ് ജ​ല​ക്ഷാ​മം രൂ​ക്ഷം. മേ​ഖ​ല​യി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ ഇ​വി​ടെ വ​ർ​ഷ​ങ്ങ​ളാ​യി ജ​ല​ക്ഷാ​മം നേ​രി​ടു​ന്നു. കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ പ​ല​തും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഒ​ന്നും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. വേ​ന​ൽ ക​ന​ക്കു​മ്പോ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി ജ​നം നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തേ​ണ്ട അ​ധി​കൃ​ത​ർ നി​സ്സം​ഗ​ത​യി​ലാ​ണെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. പൈ​പ്പ് വെ​ള്ളം വി​ത​ര​ണം ആ​ഴ്ച​യി​ലൊ​രി​ക്ക​ലാ​ണ്. എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ഇ​തു​ത​ന്നെ സ്ഥി​തി​യെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​ന്റെ പ്ര​തി​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chavakkadwater shortage
News Summary - water shortage is severe in four panchayats in Chavakkad region
Next Story