Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജലനിരപ്പ് ഉയർന്നു,...

ജലനിരപ്പ് ഉയർന്നു, ഭാരതപ്പുഴ കേന്ദ്രീകരിച്ചുള്ള നിർമാണ പ്രവൃത്തികൾ നിർത്തി

text_fields
bookmark_border
ജലനിരപ്പ് ഉയർന്നു, ഭാരതപ്പുഴ കേന്ദ്രീകരിച്ചുള്ള നിർമാണ പ്രവൃത്തികൾ നിർത്തി
cancel
camera_alt

ഭാ​ര​ത​പ്പു​ഴ​ക്ക് കു​റു​ക​യു​ള്ള പു​തി​യ റെ​യി​ൽ​വേ പാ​ലം നി​ർ​മാ​ണം

ചെറുതുരുത്തി: ശക്തമായ മഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ഭാരതപ്പുഴ കേന്ദ്രീകരിച്ച് നടന്നിരുന്ന നിർമാണ പ്രവൃത്തികൾ നിർത്തിവെച്ചു. പാലക്കാട്-തൃശൂർ ജില്ലകളെ ബന്ധിപ്പിച്ച് ഭാരതപ്പുഴക്ക് കുറുകയുള്ള പുതിയ റെയിൽവേ പാലം നിർമാണം, തടയണയിലെ മണലെടുപ്പ് എന്നിവയാണ് നിർത്തിയത്.

പുഴയിൽ വെള്ളത്തിന്റെ അളവ് വർധിക്കുന്നത് കണ്ട കരാറുകൾ സാധനസാമഗ്രികളും യന്ത്രങ്ങളും പുഴയിൽനിന്ന് മാറ്റാൻ നിർദേശം നൽകിയിരുന്നു. പുഴ ഇരുകരകളും മുട്ടിയൊഴുകുന്ന അവസ്ഥയിലാണ്. പുഴ കാണാനെത്തുന്ന ആളുകൾ വെള്ളത്തിൽ ഇറങ്ങാതിരിക്കാൻ പ്രത്യേക നിരീക്ഷണമുണ്ട്.

ഭാരതപ്പുഴ കടവിൽ സംരക്ഷണഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ പെട്ടെന്ന് പുഴയിൽ വെള്ളം ഉയർന്നപ്പോൾ റെയിൽവേയുടെ സാമഗ്രികൾ ഒലിച്ചുപോയി കരാറുകാരന് നഷ്ടം സംഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം വെള്ളം കൂടിയപ്പോൾ മണലെടുക്കാനെത്തിയ ടിപ്പർ ലോറിയും മണ്ണ് മാന്തി യന്ത്രവും പുഴയിൽ കുടുങ്ങിയിരുന്നു. നിലവിൽ പുഴയിൽ സ്ഥാപിച്ച മണലെടുപ്പ് സമഗ്രികളെല്ലാം പുഴയിൽനിന്ന് നീക്കിയിട്ടുണ്ട്.

സംരക്ഷണഭിത്തി നിർമാണം പൂർത്തിയാക്കാതെ പാതിവഴിയിൽ നിർത്തിയത് കർക്കടക വാവു നാളിൽ ബലിതർപ്പണത്തിന് എത്തുന്ന ആളുകളെയും ദുരിതത്തിലാക്കുമെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructionwater levelhaltedBharathapuzhawork
News Summary - ജലനിരപ്പ് ഉയർന്നു, ഭാരതപ്പുഴ കേന്ദ്രീകരിച്ചുള്ള നിർമാണ പ്രവൃത്തികൾ നിർത്തി
Next Story