എല്ലാവര്ക്കും എല്ലാ ദിവസവും വെള്ളം; പൊയ്യയിൽ വാഗ്ദാനം ജലരേഖയാവുന്നു
text_fieldsപൊയ്യ പഞ്ചായത്ത് പുളിപ്പറമ്പിൽ സ്ഥാപിച്ച ജലനിധിയുടെ വാട്ടര്‍ ടാങ്ക്
മാള: "വാട്ടർ ടാങ്ക് അടിപൊളിയാ, കാണാനും സൂപ്പർ. പക്ഷേ, ഇത് കാണാനേ കൊള്ളൂ. പേര് ജലസംഭരണി. പറഞ്ഞിട്ട് എന്ത്? കുടിക്കാൻ വെള്ളം കിട്ടേണ്ടേ?" -പറയുന്നത് പൊയ്യ നിവാസികൾ. കാലങ്ങളായി തുടരുന്ന ഈ കുടിവെള്ളക്ഷാമത്തിന് ശാശ്വത ഒരു പരിഹാരം ഉണ്ടാവുമോ?. പൊയ്യ ഗ്രാമപഞ്ചായത്ത് കൃഷ്ണന്‍കോട്ടയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുകയാണ്.
ഉപ്പ് വെള്ളം നിറഞ്ഞ ജലാശയങ്ങളാണ് കൃഷ്ണന്കോട്ടയിലേത്. എല്ലാവര്ക്കും എല്ലാ ദിവസവും വെള്ളം ലഭിക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് ജലനിധി പദ്ധതി ആരംഭിച്ചത്. എന്നാൽ, ലക്ഷ്യം നേടാന്‍ പദ്ധതിക്ക് സാധിച്ചിട്ടില്ല.
ചാലക്കുടിപ്പുഴയില്‍നിന്ന് വൈന്തലയിലെ വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റില്‍ നിന്നാണ് കുടിവെള്ളം എത്തുന്നത്. ജലനിധി വഴിയാണ് വിതരണം ചെയ്യുന്നത്. കുളങ്ങൾ ഉണ്ടെങ്കിലും വെള്ളം കുടിക്കാനോ പാചകം ചെയ്യാനോ ഉപയോഗിക്കാന്‍ കഴിയില്ല. ജലനിധി പദ്ധതി വഴി എത്തുന്ന പൈപ്പ് വെള്ളമാണ് ആശ്രയം. പഞ്ചായത്തിലെ പുളിപ്പറമ്പിൽ ജലനിധിയുടെ വാട്ടര്‍ ടാങ്കുണ്ട്. ഇവിടേക്ക് പത്ത് ദിവസം കൂടുമ്പോഴാണ് വൈന്തലയില്നിന്ന് വെള്ളമെത്തുന്നത്.
നൂറുകണക്കിന് വീട്ടുകാർ കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. പഞ്ചായത്തിന്റെ വിവിധ വാർഡുകളിലും കുടിവെള്ള ക്ഷാമമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ ലഭ്യമായിരുന്നു. മഴ വെള്ളം സംഭരിക്കാൻ അധികൃതര്‍ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. ഇതും നടപ്പായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

