യുവാവ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ച സംഭവം: രണ്ടുപേർ അറസ്റ്റിൽ
text_fieldsജീൻസ്, സനൽ
വടക്കാഞ്ചേരി: കെട്ടിടത്തിന് മുകളിൽനിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വടക്കാഞ്ചേരി സ്വദേശി കോളിങ്സ് ജേക്കബ് (32) മരിച്ച കേസിൽ സുഹൃത്തുക്കളായ കുമരനെല്ലൂർ ഒന്നാംകല്ല് സ്വദേശി വല്ലത്തുകാരൻ വീട്ടിൽ ജീൻസ് (29), കാഞ്ഞിരക്കോട് പുതിയാരംപറമ്പത്ത് വീട്ടിൽ സനൽ (29) എന്നിവരാണ് പിടിയിലായത്.
മേയ് 29ന് രാത്രിയാണ് കോളിങ്സിനെ വടക്കാഞ്ചേരി എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു സമീപം പാതയോരത്ത് ദുരൂഹസാഹചര്യത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തലക്ക് ഗുരുതര പരിക്കുള്ളതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
തലേദിവസം സുഹൃത്തുക്കളായ പ്രതികളും ഇയാളും സമീപത്തെ വാടകമുറിയിൽ ഒത്തുകൂടിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനിടയിൽ എപ്പോഴോ മദ്യലഹരിയിലായ യുവാവ് താഴെ വീണിരിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. അറസ്റ്റിലായവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. വടക്കാഞ്ചേരി സി.ഐ പി.കെ. സാബുവിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ എസ്. അനീഷ്, കെ.ആർ. വിനു, സീനിയർ സിവിൽ പൊലീസ് ഓഫിസർ എ.വി. സജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

