Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരുടെ ക്രൂരതയിത്? ഇരുമ്പ് കമ്പി കുടുങ്ങി മാസങ്ങളായി അലഞ്ഞ് തെരുവുപട്ടി

text_fields
bookmark_border
ആരുടെ ക്രൂരതയിത്? ഇരുമ്പ് കമ്പി കുടുങ്ങി മാസങ്ങളായി അലഞ്ഞ് തെരുവുപട്ടി
cancel

വടക്കാഞ്ചേരി: ഇരുമ്പുകമ്പി വയറ്റിൽ കുടുങ്ങിയ പട്ടിയുടെ കാഴ്ച യാത്രക്കാർക്ക് നൊമ്പരമായി. ഓട്ടുപാറ കുന്നംകുളം സംസ്ഥാനപാതയോട് ചേർന്ന് കറുവണ്ണ ശിവക്ഷേത്രത്തിന് സമീപമുള്ള മരക്കമ്പനിയോട് ചേർന്ന് തെരുവുപട്ടിയും കുഞ്ഞും യാത്രക്കാരുടെ ശ്രദ്ധയിൽപെട്ടത്. മാസങ്ങളോളമായി കമ്പി അരയിൽ കുടുങ്ങി പരിക്കേറ്റ നിലയിലാണ് പട്ടിയെ കണ്ടെത്തിയത്. പട്ടിയുടെ അരയുടെ ഭാഗത്തും കാലിലും കമ്പിയിട്ട് മുറുക്കി കെട്ടിയ നിലയിലാണ്. ഇത് സാമൂഹികദ്രോഹികൾ ചെയ്തതാണോ എന്ന ആശങ്ക നാട്ടുകാർ പങ്കുവെച്ചു.

പട്ടിയെ പിടികൂടി കമ്പി മുറിച്ചെടുത്ത് പരിചരണം നൽകുന്നതിനായി നഗരസഭ ആരോഗ്യ വിഭാഗത്തെ ബന്ധപ്പെട്ടെങ്കിലും ആളുകളെ കണ്ടു പരിഭ്രാന്തരായ പട്ടി കെട്ടഴിച്ച് ഓടിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുൻ കൗൺസിലർ എ.ഡി. അജി, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പട്ടിയെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Stray Dog Found with Iron Wire Embedded in Body in Wadakkanchery
Next Story