സ്കൂട്ടർ മോഷണം: പ്രതി പിടിയിൽ
text_fieldsനാഗരാജ്
വടക്കാഞ്ചേരി: സ്കൂട്ടർ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. തമിഴ്നാട് മധുര സ്വദേശി പാലക്കാട് അമ്പികാപുരം തോണിപാളയം അശ്വതി നിവാസ് നാഗരാജിനെയാണ് (53) വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം അഞ്ചിന് ഓട്ടുപാറയിൽ സ്വകാര്യ പറമ്പിൽ നിർത്തിയിട്ട ചിറ്റണ്ട തൃക്കണപതിയാരം സ്വദേശിയുടെ ഹീറോ സ്കൂട്ടറാണ് മോഷ്ടിച്ചത്. ഇയാൾ ഒരു മാസമായി ഓട്ടുപാറ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു താമസം.
നിരവധി സി.സി.ടി.വി കാമറകൾ പരിശോധിച്ചാണ് കൊപ്പം പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വടക്കാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ. മാധവൻകുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐമാരായ ഡി.എസ്. ആനന്ദ്, സിനീയർ സി.പി.ഒ വിജീഷ്, സി.പി.ഒ സതീഷ് കുമാർ എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

