ഡോക്ടറെ മർദിച്ച് ജില്ല ആശുപത്രിയിൽ പരാക്രമം നടത്തിയയാൾ പിടിയിൽ
text_fieldsവടക്കാഞ്ചേരി: ജില്ല ആശുപത്രിയിൽ ഡോക്ടറെ ൈകയേറ്റം ചെയ്യുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കുമരനെല്ലൂർ തലേക്കര വീട്ടിൽ പ്രകാശിനെയാണ് (40) വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച പുലർച്ച 1.15ന് ചികിത്സക്കെന്ന് പറഞ്ഞ് എത്തിയ യുവാവാണ് ആക്രമണം നടത്തിയത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. പോളിനെ ഭീഷണിപ്പെടുത്തി ഷർട്ടിെൻറ കോളറിൽ പിടിച്ച് കൈയേറ്റം ചെയ്യുകയായിരുന്നു. നഴ്സിങ് റൂമിലേക്ക് ഓടിക്കയറിയ ഡോക്ടറെ പിന്തുടർന്നെത്തി അവിടെ ഉണ്ടായിരുന്ന രജിസ്റ്ററുകൾ കീറി നശിപ്പിക്കുകയും ടെലിഫോൺ വലിച്ചെറിയുകയും ചെയ്തു.
തുടർന്ന് പുറത്തിറങ്ങിയ ഇയാൾ ആശുപത്രി അത്യാഹിത വിഭാഗത്തിെൻറ ബോർഡ് നശിപ്പിക്കുകയും മുറ്റത്തെ ചെടിച്ചട്ടികൾ എടുത്തെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

