Begin typing your search above and press return to search.
exit_to_app
exit_to_app
wadakkanchery
cancel
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightWadakkancherychevron_rightമണ്ഡലപരിചയം:...

മണ്ഡലപരിചയം: വ​ട​ക്കാ​ഞ്ചേ​രിയിൽ 'ലൈ​ഫ്' ആ​ർ​ക്ക് കൂ​ടൊ​രു​ക്കും

text_fields
bookmark_border

തൃ​ശൂ​ർ: ലൈ​ഫ്​ മി​ഷ​ൻ ആ​രോ​പ​ണ​ങ്ങ​ളു​ടെ ക​ണ​ക്ക്​ തീ​ർ​ക്ക​ണ​മെ​ങ്കി​ൽ സി.​പി.​എ​മ്മി​ന്​ വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ലം കി​ട്ടി​യേ തീ​രൂ. വീ​ണ്ടും കോ​ൺ​ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ ഒ​രു​ങ്ങു​ന്ന അ​നി​ൽ അ​ക്ക​ര​ക്കാ​ണെ​ങ്കി​ൽ വി​വാ​ദ​ങ്ങ​ൾ പൊ​തു​സ​മൂ​ഹ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​തി​െൻറ സാ​ധൂ​ക​ര​ണ​ത്തി​ന്​ വി​ജ​യ​ത്തി​ൽ കു​റ​ഞ്ഞ​തൊ​ന്നും പോ​ര.വി​വാ​ദ​മാ​യ ലൈ​ഫ്​ മി​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ വ​ട​ക്കാ​ഞ്ചേ​രി​യി​ൽ എ​ന്തും പ്ര​തീ​ക്ഷി​ക്കാം. പൊ​തു​സ​മ്മ​ത​നെ തേ​ടു​ന്ന സി.​പി.​എം, ജി​ല്ല​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​കൊ​ടു​ക്കു​ന്ന മ​ണ്ഡ​ല​വും ഇ​തു​ത​ന്നെ​യാ​വും. ക​ഴി​ഞ്ഞ ത​വ​ണ 43 വോ​ട്ടി​ന്​ വി​ജ​യി​ച്ചാ​ണ്​​ കോ​ൺ​ഗ്ര​സി​ലെ അ​നി​ൽ അ​ക്ക​ര മ​ണ്ഡ​ല​ത്തെ കൈ​യി​ലൊ​തു​ക്കി​യ​ത്. യു.​ഡി.​എ​ഫി​ന് ജി​ല്ല​യി​ൽ ല​ഭി​ച്ച ഏ​ക മ​ണ്ഡ​ല​വും വ​ട​ക്കാ​ഞ്ചേ​രി ത​ന്നെ.

വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ, അ​ടാ​ട്ട്, അ​വ​ണൂ​ർ, കൈ​പ്പ​റ​മ്പ്, കോ​ല​ഴി, മു​ള​ങ്കു​ന്ന​ത്തു​കാ​വ്, തോ​ളൂ​ർ, തെ​ക്കും​ക​ര എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളും ​ ഉ​ൾ​പ്പെ​ടു​ന്ന നി​യോ​ജ​ക​മ​ണ്ഡ​ല​മാ​ണ് വ​ട​ക്കാ​ഞ്ചേ​രി നി​യ​മ​സ​ഭാ​മ​ണ്ഡ​ലം. ആ​ല​ത്തൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലാ​ണ്​ വ​ട​ക്കാ​ഞ്ചേ​രി ഉ​ൾ​പ്പെ​ടു​ന്ന​ത്​. പ്ര​ശ​സ്​​ത​മാ​യ മ​ച്ചാ​ട് മാ​മാ​ങ്കം, ഉ​ത്രാ​ളി പൂ​രം, വ​ട​കു​റു​മ്പ​കാ​വ് വേ​ല, മു​ണ്ടൂ​ര്‍ പെ​രു​ന്നാ​ൾ തു​ട​ങ്ങി​യ ആ​ഘോ​ഷ​ങ്ങ​ളു​ടെ പെ​രു​മ​യു​ള്ള മ​ണ്ഡ​ല​ത്തി​ൽ ര​ണ്ട് മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളും ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യും കി​ട​ക്കു​ന്ന അ​പൂ​ര്‍വ മ​ണ്ഡ​ല​മെ​ന്ന ഖ്യാ​തി​യു​മു​ണ്ട്.

1957ലെ ​ഐ​ക്യ​കേ​ര​ള ​െത​ര​ഞ്ഞെ​ടു​പ്പി​ല്‍ ദ്വ​യാം​ഗ മ​ണ്ഡ​ല​മാ​യി​രു​ന്ന വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍ സി.​സി. അ​യ്യ​പ്പ​ന്‍ (സി.​പി.​ഐ), കെ. ​കൊ​ച്ചു​കു​ട്ട​ന്‍ (കോ​ണ്‍ഗ്ര​സ്) തു​ട​ങ്ങി​യ​വ​രാ​ണ് വി​ജ​യി​ച്ച​ത്. 1960ല്‍ ​ന​ട​ന്ന െത​ര​ഞ്ഞെ​ടു​പ്പി​ലും ദ്വ​യാം​ഗ മ​ണ്ഡ​ല​മാ​യ​തി​നെ തു​ട​ര്‍ന്ന് കെ. ​ബാ​ല​കൃ​ഷ്ണ​മേ​നോ​ന്‍ (പി.​എ​സ്.​പി) കെ. ​കൊ​ച്ചു​കു​ട്ട​ന്‍ (കോ​ണ്‍ഗ്ര​സ്) എ​ന്നി​വ​രാ​ണ് ​െത​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 1965ലും 67​ലും സോ​ഷ്യ​ലി​സ്​​റ്റ്​ പാ​ര്‍ട്ടി​യി​ലെ പ്ര​ഫ. എ​ന്‍.​കെ. ശേ​ഷ​ന്‍ വ​ട​ക്കാ​ഞ്ചേ​രി​യെ പ്ര​തി​നി​ധാ​നം ചെ​യ്​​തു.

1970ല്‍ ​സി.​പി.​എം നേ​താ​വ് എ.​എ​സ്.​എ​ന്‍. ന​മ്പീ​ശ​ന്‍ വ​ട​ക്കാ​ഞ്ചേ​രി എം.​എ​ൽ.​എ​യാ​യി. പ​േ​ക്ഷ, വി​ജ​യം തു​ട​രാ​ന്‍ ആ​യി​ല്ല. 1977, 80, 82, 87, 91 വ​ര്‍ഷ​ങ്ങ​ളി​ല്‍ ന​ട​ന്ന ​െത​ര​ഞ്ഞ​ടു​പ്പു​ക​ളി​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ കെ.​എ​സ്. നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി വി​ജ​യി​ച്ചു. 1996, 2001 വ​ര്‍ഷ​ങ്ങ​ളി​ല്‍ ന​ട​ന്ന ​െത​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ അ​ഡ്വ. വി. ​ബാ​ല​റാം വി​ജ​യി​ച്ചു. തു​ട​ര്‍ന്നാ​ണ് 2004ല്‍ ​ക​രു​ണാ​ക​ര‍െൻറ വി​ശ്വ​സ്ത​നാ​യി​രു​ന്ന വി. ​ബാ​ല​റാ​മി​നെ രാ​ജി​വ​പ്പി​ച്ച്​ വൈ​ദ്യു​തി മ​ന്ത്രി​യു​ടെ പ​കി​ട്ടു​മാ​യെ​ത്തി​യ മു​ര​ളീ​ധ​ര​ന്‍ മ​ത്സ​രി​ച്ച​ത്. കെ. ​മു​ര​ളീ​ധ​ര​നെ തോ​ൽ​പി​ച്ചാ​ണ് കോ​ണ്‍ഗ്ര​സി​െൻറ ശ​ക്തി​കേ​ന്ദ്ര​മാ​യ​ ഈ ​​മ​ണ്ഡ​ലം സി.​പി.​എം പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്. ര​ണ്ടു​ത​വ​ണ​ത്തെ എ.​സി. മൊ​യ്തീ​ൻ തു​ട​ർ​ച്ച​യാ​യി ഇ​വി​ടെ​നി​ന്ന്​ വി​ജ​യി​ച്ച​തി​നു ശേ​ഷം 2011ൽ ​സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​നി​ലൂ​ടെ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പി​ടി​ച്ചെ​ടു​ത്തു.

2016ൽ ​കെ.​പി.​എ.​സി ല​ളി​ത​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ നേ​രി​ടാ​മെ​ന്ന ​ നീ​ക്ക​ത്തി​ൽ​നി​ന്ന്​ എ​ൽ.​ഡി.​എ​ഫ്, എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്നാ​ണ്​ പി​ൻ​വ​ലി​ഞ്ഞ​ത്. ഒ​ടു​വി​ൽ മേ​രി​ തോ​മ​സി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യെ​ങ്കി​ലും വി​ജ​യി​ക്കാ​നാ​യി​ല്ല. പാ​ർ​ട്ടി​യു​ടെ സ്വാ​ധീ​ന മേ​ഖ​ല​ക​ളി​ൽ പോ​ലും വി​ള്ള​ൽ വീ​ണ​തി​ൽ വി​ഭാ​ഗീ​യ​ത ആ​രോ​പി​ക്ക​പ്പെ​ട്ടി​രു​ന്നു.

എ​ൽ.​ഡി.​എ​ഫി​ൽ ഇ​ത്ത​വ​ണ സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, എം.​കെ. ക​ണ്ണ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ്​ കേ​ൾ​ക്കു​ന്ന​ത്. വ​ട​ക്കാ​ഞ്ചേ​രി​യി​ലെ പ​രി​ചി​ത​മു​ഖ​മാ​യ സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി​ക്കാ​ണ്​ മു​ൻ​തൂ​ക്കം. അ​നി​ൽ അ​ക്ക​ര​ക്ക് ത​ന്നെ സീ​റ്റ് ന​ൽ​കാ​നാ​ണ് യു.​ഡി.​എ​ഫ് നീ​ക്കം. ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച ഉ​ല്ലാ​സ് ബാ​ബു​വി​നെ ത​ന്നെ​യാ​യി​രി​ക്കും ബി.​ജെ.​പി പ​രി​ഗ​ണി​ക്കു​ക. പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ മ​ച്ചാ​ട്​-​അ​ക​മ​ല താ​ഴ്​​വാ​ര ഭൂ​മി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് കേ​ളി​കൊ​ട്ടി​ന്​ കാ​തോ​ർ​ത്തി​രി​ക്കു​ക​യാ​ണ്... വ​ട​ക്കാ​ഞ്ചേ​രി​യു​ടെ ജ​ന​നേ​താ​വി​ന്​ ​വേ​ണ്ടി.

2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​

അ​നി​ൽ അ​ക്ക​ര

(കോ​ൺ)- 65,535

മേ​രി തോ​മ​സ്​

(സി.​പി.​എം)- 65,492

ഉ​ല്ലാ​സ്​ ബാ​ബു

(ബി.​ജെ.​പി)- 26,652

എ.​കെ. ഗ​ദ്ദാ​ഫി

(എ​സ്.​ഡി.​പി.​ഐ)- 477

പി.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ

(ബി.​എ​സ്.​പി) -419

അ​നി​ൽ സ്വ​ത​ന്ത്ര​ൻ -237

ഭൂ​രി​പ​ക്ഷം​: 43

2019 ലോ​ക്സ​ഭ തെ​ര​െ​ഞ്ഞ​ടു​പ്പ്​

ര​മ്യ ഹ​രി​ദാ​സ് (കോ​ൺ)- 5,33,815

പി.​കെ. ബി​ജു

(സി.​പി.​എം) -3,74,847

ടി.​വി. ബാ​ബു

(ബി.​ഡി.​ജെ.​എ​സ്)- 89,837

ഭൂ​രി​പ​ക്ഷം: 1,58,968

2020 ത​ദ്ദേ​ശ തെ​ര​െ​ഞ്ഞ​ടു​പ്പ്​

വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ

ആ​കെ സീ​റ്റ്​: 41 , എ​ൽ.​ഡി.​എ​ഫ്​ -24 , യു.​ഡി.​എ​ഫ് ​-16, ബി.​ജെ.​പി -1

മ​ണ്ഡ​ല​ത്തി​ല്‍ ഇ​തു​വ​രെ വി​ജ​യി​ച്ച സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രും പാ​ര്‍ട്ടി​യും

1957: സി.​സി. അ​യ്യ​പ്പ​ൻ (സി.​പി.​ഐ)

1960: കെ. ​ബാ​ല​കൃ​ഷ്​​ണ​ൻ (പി.​എ​സ്.​പി)

1967: എ​ൻ.​കെ. ശേ​ഷ​ൻ (എ​സ്.​എ​സ്.​പി)

1970: എ.​എ​സ്.​എ​ൻ. ന​മ്പീ​ശ​ൻ (സി.​പി.​എം)

1977: കെ.​എ​സ്. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി (കോ​ൺ.)

1980: കെ.​എ​സ്. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി (കോ​ൺ.)

1982: കെ.​എ​സ്. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി (കോ​ൺ.)

1987: കെ.​എ​സ്. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി (കോ​ൺ.)

1991: കെ.​എ​സ്. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി (കോ​ൺ.)

1996: അ​ഡ്വ. വി. ​ബാ​ല​റാം (കോ​ൺ.)

2001: അ​ഡ്വ. വി. ​ബാ​ല​റാം (കോ​ൺ.

2004: (ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്) എ.​സി. മൊ​യ്​​തീ​ൻ (സി.​പി.​എം)

2006: എ.​സി. മൊ​യ്​​തീ​ൻ (സി.​പി.​എം)

2011: സി.​എ​ൻ. ബാ​ല​കൃ​ഷ്​​ണ​ൻ (കോ​ൺ.)

Show Full Article
TAGS:wadakkanchery assembly election 2021 
News Summary - life mission project will help which party in wadakkanchery
Next Story