Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightWadakkancherychevron_right...

ജ്വ​ല്ല​റി​യി​ൽ​നി​ന്ന് ആ​ഭ​ര​ണ മോ​ഷ​ണം: യു​വ​തി അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

സു​ജി​ത​

വ​ട​ക്കാ​ഞ്ചേ​രി: ജ്വ​ല്ല​റി​ക​ളി​ൽ​നി​ന്ന് ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്കു​ന്ന യു​വ​തി അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് അ​ത്തി​പ്പ​റ്റ ചി​റ​ക്കോ​ട് വീ​ട്ടി​ൽ സു​ജി​ത​യെ​യാ​ണ് (30) വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഓ​ട്ടു​പാ​റ​യി​ലെ ജ്വ​ല്ല​റി​യി​ൽ​നി​ന്ന് മാ​ല വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന​യെ​ത്തി മാ​ല മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. ജ്വ​ല്ല​റി​യി​ൽ കു​ട്ടി​യു​മാ​യി വ​ന്ന യു​വ​തി മാ​ല​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​രെ​ണ്ണം മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ഇ​തി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത മ​റ്റൊ​രു മാ​ല ജീ​വ​ന​ക്കാ​ര​നെ കാ​ണി​ച്ച് ബി​ല്ല് ത​യാ​റാ​ക്കാ​ൻ പ​റ​ഞ്ഞ് പു​റ​ത്ത് പോ​യി. ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും തി​രി​കെ വ​രാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ആ​റ് ഗ്രാ​മി​ന്റെ സ്വ​ർ​ണ​മാ​ല കാ​ണാ​താ​യ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ത് സ്ത്രീ ​ആ​ണെ​ന്നും ഒ​രാ​ൺ​കു​ട്ടി​യു​മാ​യി വ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നും ക​ണ്ടെ​ത്തി.

ജ്വ​ല്ല​റി മാ​നേ​ജ​രു​ടെ പ​രാ​തി​യി​ൽ വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് ചെ​റു​തു​രു​ത്തി​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​വ​ർ കു​റ്റം സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

മൊ​ബൈ​ൽ ഫോ​ണി​ൽ ഓ​ൺ​ലൈ​ൻ ലൂ​ഡോ ക​ളി​ച്ച് ന​ഷ്ട​പ്പെ​ട്ട പ​ണം സ്വ​രൂ​പി​ക്കാ​നാ​ണ് മോ​ഷ​ണ​മെ​ന്ന് യു​വ​തി പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ തൃ​ശൂ​ർ വ​ട​ക്കേ ബ​സ് സ്റ്റാ​ൻ​ഡ്, വാ​ണി​യം​കു​ളം ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം, ഒ​റ്റ​പ്പാ​ലം ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം, ആ​ല​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ്വ​ല്ല​റി​ക​ളി​ൽ​നി​ന്ന് ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച​താ​യും പ​ട്ടാ​മ്പി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള ജ്വ​ല്ല​റി​യി​ൽ വി​ൽ​പ​ന ന​ട​ത്തി​യെ​ന്നും യു​വ​തി സ​മ്മ​തി​ച്ചു.

വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ കെ. ​മാ​ധ​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി.​സി. അ​നു​രാ​ജ്, എ.​എ​സ്.​ഐ ഹു​സൈ​നാ​ർ, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ ഇ.​എ​സ്. സ​ജീ​വ്, സിം​സ​ൺ പ്ര​സാ​ദ്, ടി.​യു. ഗീ​ത, പി.​ആ​ർ. ബി​സ്മി​ത, സി.​പി.​ഒ പ്ര​വീ​ൺ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftjewelleryarrestwoman
News Summary - Jewellery Theft -Young Woman Arrested
Next Story