ഹെറോയിൻ വിൽപന: ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
text_fieldsഅബു ഷരീഫ്
വടക്കാഞ്ചേരി: പുന്നംപറമ്പിൽ ഹെറോയിൻ വിൽപന നടത്തിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശി അബു ഷരീഫിനെയാണ് (24) വാടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ദേശമംഗലം സ്വദേശി സലീം എന്നയാളുടെ പുന്നംപറമ്പിലെ വീട് വാടകക്ക് എടുത്ത് താമസിച്ചാണ് പ്രതി ചെറിയ പ്ലാസ്റ്റിക്ക് കുപ്പികളിലാക്കി ഹെറോയിൻ വിൽപന നടത്തിവന്നിരുന്നത്.
തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയകൾ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വടക്കാഞ്ചേരി എസ്.ഐ ടി.സി. അനുരാജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ അരുൺ കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ വിജീഷ്, സിറിൽ, പ്രവീൺ, രതീഷ്, സുബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

