Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightWadakkancherychevron_rightഐ.എസ്.ആർ.ഒയിൽ ജോലി...

ഐ.എസ്.ആർ.ഒയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രധാന പ്രതി പിടിയിൽ

text_fields
bookmark_border
ഐ.എസ്.ആർ.ഒയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രധാന പ്രതി പിടിയിൽ
cancel
camera_alt

സുബിൻ

വടക്കാഞ്ചേരി: തിരുവനന്തപുരം ഐ.എസ്.ആർ.ഒയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രധാന പ്രതിയെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മുളങ്കുന്നത്തുകാവ് കണ്ണഞ്ചേരി വീട്ടിൽ സുബിനെയാണ് (29) പിടികൂടിയത്. പാർലിക്കാട് സ്വദേശിക്ക് ഐ.എസ്.ആർ.ഒക്ക് കീഴിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ സൂപ്പർ വൈസർ ജോലി തരാമെന്ന് പറഞ്ഞ് വിശസിപ്പിച്ച് അഞ്ചര ലക്ഷം രൂപ തട്ടിയതായാണ് പരാതി.

തട്ടിപ്പിന് കൂട്ടുനിന്ന തിരുവനന്തപുരം സ്വദേശികളായ ദമ്പതികളെ വെഞ്ഞാറമൂട് പൊലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ ഉദ്യോഗാർഥികൾക്ക് മെഡിക്കൽ ടെസ്റ്റിന് ഹാജരാകാൻ വ്യാജ ലെറ്റർ പാഡിൽ അറിയിപ്പ് നൽകിയിരുന്നു. അതുപ്രകാരം ഹാജരായപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് മനസ്സിലായത്. വിവിധ ജില്ലകളിൽ പ്രതികൾ ഇത്തരം തട്ടിപ്പ് നടത്തിയിട്ടുണ്ട്.

വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ടും മൂന്നും പ്രതികളെ തിരുവനന്തപുരത്ത് സമാന കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി സുബിൻ ഇതരസംസ്ഥാനങ്ങളിലേക്ക് ലോഡുമായി പോകുന്ന ഡ്രൈവർ ആയതിനാൽ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച പ്രതി വീടിന് സമീപത്തെ ഒളിത്താവളത്തിൽ എത്തിയെന്ന രഹസ്യവിവര പ്രകാരം വടക്കാഞ്ചേരി അസി. സബ് ഇൻസ്പെക്ടർ പ്രശാന്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജോബിൻ, സിവിൽ പൊലിസ് ഓഫിസർ സഗുൺ എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake job offerlocalnewsThrissur
News Summary - Fraud involving fake job offers at ISRO; main accused arrested
Next Story