ഗ്രാമവാസികൾ കൈകോർത്തു; കുമാരനും കല്ലുവിനും വീടൊരുങ്ങുന്നു
text_fieldsനിർമാണം നടക്കുന്ന കുമാരെൻറ വീട്
പെരുമ്പിലാവ്: ഗ്രാമവാസികളുടെ പരിശ്രമത്തിൽ കുമാരനും ഭാര്യ കല്ലുവിനും അന്തിയുറങ്ങാൻ സ്വന്തമായി വീടൊരുക്കുന്നു. 11ാം വാർഡ് പെരുമണ്ണൂരിൽ എരാളത്ത് കുമാരൻ-കല്ലു ദമ്പതികൾക്കാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ വീട് നിർമിക്കുന്നത്.
വർഷകളായി മിഠായി കമ്പനിയുടെ ചായ്പ്പിലാണ് ഇവർ വാടകക്ക് കഴിയുന്നത്. മക്കളില്ലാത്ത ഇവർക്ക് വാർധക്യവും മറ്റു രോഗങ്ങളും പിടിപ്പെട്ടതോടെ കൂലിപ്പണി ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയായി. ഇവരുടെ അവസ്ഥ മനസ്സിലാക്കിയ നാട്ടുകാർ പ്രതിഫലം വാങ്ങാതെ വീട് നിർമിച്ച് നൽകാൻ തീരുമാനിക്കുകയായിരുന്നു.
മോഹനൻ കടവാരത്ത്, വിനോദ് വട്ടേക്കാട് എന്നിവരുടെ നേതൃത്വത്തിൽ യുവാക്കൾ ചേർന്നാണ് പ്രതിഫലം വാങ്ങാതെ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്.

