Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോവിഡിനെ അതിജീവിച്ച...

കോവിഡിനെ അതിജീവിച്ച ഗ്രാമ മുത്തശ്ശി വോട്ട്​ ചെയ്​തു

text_fields
bookmark_border
village grandmother who survived covid voted
cancel
camera_alt

106 വ​യ​സ്സു​ള്ള വ​ള്ളി​ക്കു​ട്ടി​യ​മ്മ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ​പ്പോ​ൾ

പെ​രു​മ്പി​ലാ​വ്: കോ​വി​ഡി​നെ അ​തി​ജീ​വി​ച്ച് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ ചാ​ലി​ശ്ശേ​രി​യി​ലെ ഗ്രാ​മ മു​ത്ത​ശ്ശി വോ​ട്ട്​ ചെ​യ്യാ​നെ​ത്തി. ചാ​ലി​ശ്ശേ​രി പ​ടി​ഞ്ഞാ​റേ​മു​ക്ക് കു​ന്ന​ത്ത് വീ​ട്ടി​ൽ വ​ള്ളി​ക്കു​ട്ടി​യ​മ്മ​യാ​ണ് 106ാം വ​യ​സ്സി​ൽ വോ​ട്ട് ചെ​യ്യാ​ൻ പോ​ളി​ങ് ബൂ​ത്തി​ലെ​ത്തി​യ​ത്.ക​ട​വ​ല്ലൂ​രി​ലെ പേ​ര​ക്കു​ട്ടി​യാ​യ സു​കു​മാ​ര​െൻറ വീ​ട്ടി​ൽ​നി​ന്നാ​ണ് മ​റ്റൊ​രു പേ​ര​മ​ക​ൻ ശ്രീ​നി​വാ​സ​െൻറ സ​ഹാ​യ​ത്തോ​ടെ മു​ത്ത​ശ്ശി രാ​വി​ലെ ഒ​മ്പ​തി​ന് ബൂ​ത്തി​ലെ​ത്തി​യ​ത്.

മ​റ്റ്​ പേ​ര​മ​ക്ക​ളും സ​ഹാ​യ​ത്തി​നു​ണ്ടാ​യി​രു​ന്നു. ചാ​ലി​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് 13 ടൗ​ൺ വാ​ർ​ഡ് അ​ങ്ങാ​ടി​യി​ലെ എ​സ്.​സി.​യു.​പി സ്​​കൂ​ളി​ലെ ബൂ​ത്തി​ലാ​യി​രു​ന്നു വോ​ട്ട്. സം​സ്ഥാ​നം രൂ​പ​വ​ത്​​കൃ​ത​മാ​യ ഇ.​എം.​എ​സി​െൻറ കാ​ലം മു​ത​ൽ ജ​നാ​ധി​പ​ത്യാ​വ​കാ​ശം ഒ​രി​ക്ക​ലും ന​ഷ്​​ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് മു​ത്ത​ശ്ശി പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ചാ​ലി​ശ്ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ ന​ട​ന്ന ആ​ൻ​റി​ജെ​ൻ ടെ​സ്​​റ്റി​ലാ​ണ് മു​ത്ത​ശ്ശി​ക്ക്​ കോ​വി​ഡ് ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. പാ​ല​ക്കാ​ട് ജി​ല്ല മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​വി​ഡ് കെ​യ​ർ സെൻറ​റി​ൽ ഒ​മ്പ​തു ദി​വ​സ​ത്തെ ചി​കി​ത്സ​ക്കു​ശേ​ഷം രോ​ഗം ഭേ​ദ​മാ​യാ​ണ്​ വ​ള്ളി​ക്കു​ട്ടി​യ​മ്മ വീ​ട്ടി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votegrandmothercovidpanchayat election 2020
News Summary - village grandmother who survived covid voted
Next Story