Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്.ഐ.എഫ്.എല്ലിൽ വിജിലൻസ് പരിശോധന
text_fieldsbookmark_border
തൃശൂർ: അത്താണിയിലെ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സിൽ (എസ്.ഐ.എഫ്.എൽ) വിജിലൻസ് പരിശോധന. വ്യാഴാഴ്ച രാവിലെയാണ് തൃശൂർ വിജിലൻസ് ഡിവൈ.എസ്.പി ഓഫിസിൽനിന്നുള്ള സംഘമെത്തിയത്. 2021ൽ ത്രീഡി കോഓഡിനേറ്റ് മെഷീൻ വാങ്ങാനുള്ള ടെൻഡർ നടപടിക്രമത്തിൽ ക്രമക്കേട് നടന്നുവെന്ന പരാതിയിലാണ് നടപടി.
വസ്തുക്കളുടെ അളവുതൂക്കം അറിയാനുള്ള കമ്പ്യൂട്ടർ സംവിധാനമാണിത്. ടെൻഡർ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയെന്ന് ടെൻഡറിനെത്തിയയാളാണ് പരാതി നൽകിയത്. ചില കാര്യങ്ങളിൽ വിശദീകരണം ലഭിക്കേണ്ടതുണ്ടെന്നും ശേഷം റിപ്പോർട്ട് സമർപ്പിക്കുമെന്നും വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

