Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമയിലുകളെ വേട്ടയാടി...

മയിലുകളെ വേട്ടയാടി കൊന്ന കേസിൽ വികാരി അറസ്റ്റില്‍

text_fields
bookmark_border
മയിലുകളെ വേട്ടയാടി കൊന്ന കേസിൽ വികാരി അറസ്റ്റില്‍
cancel

തൃശൂര്‍: ദേശീയപക്ഷിയായ മയിലിനെ വേട്ടയാടി കൊലപ്പെടുത്തിയെന്ന കേസില്‍ വികാരി അറസ്റ്റില്‍. രാമവര്‍മ്മപുരം വിയ്യാനി ഭവന്‍ ഡയറക്ടര്‍ ഫാ. ദേവസി പന്തല്ലൂക്കാരനെ (65) ആണ് തൃശൂര്‍ ഫ്ലയിങ് സ്‌ക്വാഡ് അറസ്​റ്റ്​ റേഞ്ച് ഓഫിസര്‍ ഭാസി ബാഹുലേയന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

വന്യജീവി സംരക്ഷണ നിയമം 1972 ഒന്നാം ഷെഡ്യൂളിൽ ഉൾ​െപ്പടുന്നതാണ്​ മയിലുകള്‍. രണ്ട് മയിലുകളെ വലയില്‍പ്പെടുത്തി പിടികൂടി അടിച്ചു കൊലപ്പെടുത്തുകയും ജഡം കൈവശം സൂക്ഷിക്കുകയും ചെയ്​തുവെന്നാണ് കുറ്റം.

സെക്ഷന്‍ ഫോറസ്‌റ് ഓഫിസര്‍ എം.എസ്. ഷാജി, ബീറ്റ് ഫോറസ്‌റ് ഓഫിസര്‍മാരായ എന്‍.യു പ്രഭാകരന്‍, ഷിജു ജേക്കബ്, കെ. ഗിരീഷ്‌കുമാര്‍, ഫോറസ്‌റ് ഡ്രൈവര്‍ സി.പി. സജീവ് കുമാര്‍ എന്നിവരും പങ്കെടുത്തു. കേസ് തുടരന്വേഷണത്തിനായി പട്ടിക്കാട് ഫോറസ്‌റ്റ്​ സ്റ്റേഷന് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:peacockarrestVicar
News Summary - Vicar arrested for killing peacocks
Next Story