Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂ​ജ​ക്ക്...

പൂ​ജ​ക്ക് വെ​ച്ചി​രു​ന്ന ഡ്രൈ​വി​ങ് സ്​​കൂൾ വാഹനങ്ങൾ തല്ലിത്തകർത്തു

text_fields
bookmark_border
പൂ​ജ​ക്ക് വെ​ച്ചി​രു​ന്ന ഡ്രൈ​വി​ങ് സ്​​കൂൾ വാഹനങ്ങൾ തല്ലിത്തകർത്തു
cancel
camera_alt

ഗൗ​രീ​ശ​ങ്ക​ര ഡ്രൈ​വി​ങ് സ്​​കൂ​ളി​െൻറ പ​രി​ശീ​ല​ന വാ​ഹ​ന​ങ്ങൾ തകർത്ത നിലയിൽ

ന​ട​ത്ത​റ: കൊ​ഴു​ക്കു​ള്ളി​യി​ല്‍ വീ​ട് ക​യ​റി ആ​ക്ര​മ​ണം. ര​ണ്ട്​ കാ​റു​ക​ളും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ത​ല്ലി​ത്ത​ക​ര്‍ത്തു. ഗൗ​രീ​ശ​ങ്ക​ര ഡ്രൈ​വി​ങ് സ്​​കൂ​ളി​െൻറ പ​രി​ശീ​ല​ന വാ​ഹ​ന​ങ്ങ​ളാ​ണ് ത​ക​ര്‍ത്ത​ത്. വ്യാ​ഴാ​ഴ്​​ച വൈ​കി​ട്ട് വീ​ടി​നോ​ട് ചേ​ര്‍ന്ന ഷെ​ഡി​ല്‍ പൂ​ജ​ക്ക് വെ​ച്ചി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​യി​രു​ന്നു. വീ​ടി​െൻറ ഗേ​റ്റും ഫി​ഷ് ടാ​ങ്കും ത​ക​ര്‍ത്തി​ട്ടു​ണ്ട്.

ക​ള​പു​ര​ക്ക​ല്‍ അ​നി​ലി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഡ്രൈ​വി​ങ് സ്‌​കൂ​ളി​ല്‍ ഡ്രൈ​വി​ങ് പ​ഠി​ക്കാ​നെ​ത്തി​യ യു​വാ​വാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​റ​കി​ലെ​ന്ന്​ സം​ശ​യി​ക്കു​ന്നു. ഇ​യാ​ളു​ടെ ഫീ​സ് അ​ട​ക്കാ​ൻ ഫോ​ണി​ല്‍ വ​ന്ന ഒ.​ടി.​പി ന​മ്പ​ര്‍ സ്‌​കൂ​ളി​ലേ​ക്ക് ന​ല്‍കാ​ൻ വൈ​കി​ച്ച് ഫീ​സ് അ​ട​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​താ​ണ് യു​വാ​വി​നെ പ്ര​കോ​പി​പ്പി​ച്ച​ത്.

ഒാ​ഫി​സി​ല്‍ എ​ത്തി യു​വാ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഇ​തി​െൻറ പേ​രി​ൽ ത​ര്‍ക്കം ഉ​ണ്ടാ​വു​ക​യും ചെ​യ്​​തി​രു​ന്നു. രാ​ത്രി 12.30ന് ​സു​ഹൃ​ത്തു​ക്കൊ​ള്‍ക്കൊ​പ്പം മ​ദ്യ​ല​ഹ​രി​യി​ല്‍ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ശ​ബ്​​ദം കേ​ട്ട് ഉ​ണ​ര്‍ന്ന വീ​ട്ടു​കാ​ര്‍ വി​ഡി​യോ​യി​ൽ പ​ക​ർ​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ യു​വാ​ക്ക​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ​രാ​തി​യെ തു​ട​ര്‍ന്ന് മ​ണ്ണു​ത്തി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vehiclesattacked
News Summary - Vehicles were attacked
Next Story