Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാ​ള പൊ​ലീ​സ്...

മാ​ള പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലെ വാ​ഹ​ന​ങ്ങ​ൾ നീ​ക്കി

text_fields
bookmark_border
police station
cancel
camera_alt

മാ​ള പൊ​ലീ​സ് സ്റ്റേ​ഷ​നു

മു​ന്നി​ലെ വാ​ഹ​ന​ങ്ങ​ൾ

നീ​ക്കം ചെ​യ്യു​ന്നു

മാ​ള: പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ൽ വ​ഴി​മു​ട​ക്കി​ക​ളാ​യി കി​ട​ന്നി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് നീ​ക്കി. വി​വി​ധ കേ​സു​ക​ളി​ൽ പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ളാ​ണ് മാ​ള എ​ള​ന്തി​ക്ക​ര റോ​ഡി​ലും സ്റ്റേ​ഷ​ന് മു​ന്നി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ത​ട​സ്സ​മാ​യി കി​ട​ന്നി​രു​ന്ന​ത്.

സ്റ്റേ​ഷ​നു​സ​മീ​പം റോ​ഡു​ക​ളി​ൽ നി​ർ​ത്തി​ട്ട വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ നേ​ര​ത്തേ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​കു​പ്പ് അ​സി. എ​ൻ​ജി​നീ​യ​ർ വാ​ഹ​ന​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ​ക്ക് ക​ത്ത് ന​ൽ​കി​യെ​ങ്കി​ലും പൊ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. വാ​ഹ​ന​ങ്ങ​ൾ കാ​ടു​ക​യ​റി കി​ട​ക്കു​ന്ന​ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​ഴ്ച മ​റ​ച്ചി​രു​ന്നു.

സ്റ്റേ​ഷ​ൻ സ​മീ​പ​ത്തെ വാ​ഹ​ന പാ​ർ​ക്കി​ങ്ങി​നും ഇ​ത് ത​ട​സ്സം സൃ​ഷ്ടി​ച്ചു. സ്റ്റേ​ഷ​ന് സ​മീ​പം പൊ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് സ്ഥി​തി ചെ​യ്യു​ന്ന ഒ​ന്ന​ര ഏ​ക്ക​റോ​ളം സ്ഥ​ല​മു​ണ്ടാ​യി​ട്ടും സ്ഥ​ല​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് വാ​ഹ​ന​ങ്ങ​ൾ പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ൽ നി​ർ​ത്തി​യി​ടു​ക​യാ​യി​രു​ന്നു. പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ഷാ​ന്റി ജോ​സ​ഫ് ത​ട്ട​ക​ത്താ​ണ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police stationVehiclesThrissur news
News Summary - Vehicles in front of Mala Police Station have been moved
Next Story