ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് പണം കവർന്നു
text_fieldsമണലൂർ സെന്റ് ഇഗ്നേഷ്യസ് ദൈവാലയത്തിലെ ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച നിലയിൽ
കാഞ്ഞാണി: മണലൂർ സെന്റ് ഇഗ്നേഷ്യസ് ദൈവാലയത്തിലെ ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് പണം കവർന്നു. ഞായറാഴ്ച രാവിലെയാണ് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടത്. പള്ളിയുടെ കവാടത്തിനു സമീപമുള്ള ഭണ്ഡാരങ്ങളാണ് കുത്തിത്തുറന്നത്. സമീപത്തെ പൈപ്പിന്റെ ടാപ്പ് പൊട്ടിക്കിടക്കുന്നതു കണ്ട് നോക്കിയ കൈക്കാരന്മാരാണ് സംഭവം ആദ്യം അറിയുന്നത്. കഴിഞ്ഞ ആഴ്ചയിലായിരുന്നു ദൈവാലയത്തിലെ തിരുനാൾ ആഘോഷം നടന്നത്.
സാധാരണ തിരുനാളിനു മുമ്പും ശേഷവും ഭണ്ഡാരങ്ങൾ തുറന്ന് എണ്ണുക പതിവാണ്. ഞായറാഴ്ച തുറക്കേണ്ട ദിവസമായിരുന്നു. അതിന് മുമ്പാണ് ഭണ്ഡാരം പൊളിച്ച് പണം കവർന്നത്. പള്ളി അധികാരികൾ അന്തിക്കാട് പൊലീസിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

