Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാ​രാ​യം...

ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ വീ​ട്ട​മ്മ പി​ടി​യി​ൽ

text_fields
bookmark_border
ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ വീ​ട്ട​മ്മ പി​ടി​യി​ൽ
cancel
camera_alt

രാ​ധ

ക​യ്​​പ​മം​ഗ​ലം: വീ​ടി​നോ​ട് ചേ​ർ​ന്ന ഷെ​ഡി​ൽ ചാ​രാ​യം വാ​റ്റി​ക്കൊ​ണ്ടി​രി​ക്ക​വെ വീ​ട്ട​മ്മ എ​ക്സൈ​സി‍െൻറ പി​ടി​യി​ലാ​യി. എ​ട​ത്തി​രു​ത്തി ഡി​ഫ​ൻ​റ​ർ കോ​ള​നി​യി​ലെ ഐ​നി​ക്കാ​ട്ടി​ൽ രാ​ധ​യാ​ണ് (49) പി​ടി​യി​ലാ​യ​ത്. വി​ൽ​പ​ന​ക്ക് ത​യാ​റാ​ക്കി​യ അ​ഞ്ച് ലി​റ്റ​ർ ചാ​രാ​യ​വും വാ​റ്റാ​നാ​യി ത​യാ​റാ​ക്കി 100 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും കൊ​ടു​ങ്ങ​ല്ലൂ​ർ റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​എം. പ്ര​വീ​ണി‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​ച്ചെ​ടു​ത്തു.

മു​മ്പ് ചെ​റി​യ​തോ​തി​ൽ വാ​റ്റി​യി​രു​ന്ന ഇ​വ​ർ ലോ​ക്ഡൗ​ൺ ആ​യ​തോ​ടെ വ​ലി​യ അ​ള​വി​ൽ വാ​റ്റാ​ൻ തു​ട​ങ്ങി. ഇ​തോ​ടെ ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് സ്ഥി​ര​മാ​യി ആ​വ​ശ്യ​ക്കാ​ർ വ​ന്നു​കൊ​ണ്ടി​രു​ന്ന​തി​ൽ സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ എ​ക്സൈ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു​ലി​റ്റ​ർ ചാ​രാ​യം 800 രൂ​പ നി​ര​ക്കി​ലാ​ണ് വി​ൽ​പ​ന. പ​രി​ശോ​ധ​ന​ക്ക് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി.​ആ​ർ. സു​നി​ൽ കു​മാ​ർ, ബാ​ബു, ടി. ​രാ​ജേ​ഷ് ശോ​ബി​ത്ത്‌, ബി​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestwomenvat
Next Story