Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ വിവിധ ഒഴിവുകള്‍

text_fields
bookmark_border
തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ വിവിധ ഒഴിവുകള്‍
cancel
Listen to this Article

തൃശൂര്‍: ജനറല്‍ ആശുപത്രി ഹോസ്പിറ്റല്‍ മാനേജ്‌മെന്‍റ് കമ്മിറ്റിയുടെ കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളില്‍ താൽക്കാലിക നിയമനം നടത്തുന്നു.

ഡോക്ടര്‍ വിഭാഗത്തില്‍ മൂന്ന് ഒഴിവുകളാണുള്ളത്. കേരള മെഡിക്കല്‍ കൗണ്‍സിലിന്‍റെ രജിസ്‌ട്രേഷനോടു കൂടിയ എം.ബി.ബി.എസും 40 വയസ്സില്‍ താഴെയുള്ളവര്‍ക്കും അപേക്ഷിക്കാം. താൽപര്യമുള്ളവര്‍ ഏപ്രില്‍ നാലിന് രാവിലെ 10.30ന് തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ അഭിമുഖത്തിന് ഹാജറാകണം.

നഴ്‌സിങ് ഓഫിസര്‍ വിഭാഗത്തില്‍ എട്ട് ഒഴിവുകളാണുള്ളത്. യോഗ്യത: ജനറല്‍ നഴ്‌സിങ്, കാത്ത് ലാബ്, സി.സി.യു വിഭാഗങ്ങളില്‍ പ്രവൃത്തി പരിചയയമുള്ളവര്‍ക്ക് മുന്‍ഗണന. താൽപര്യമുള്ളവര്‍ അഞ്ചിന് രാവിലെ 10.30ന് തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ അഭിമുഖത്തിന് ഹാജറാകണം. ക്ലീനിങ് വിഭാഗത്തില്‍ മൂന്ന് ഒഴിവുകളാണുള്ളത്.

ഏഴാം തരം പാസായ 40ല്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവര്‍ ആറിന് രാവിലെ 10.30ന് തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ അഭിമുഖത്തിന് ഹാജറാകണം. ഫോണ്‍: 0487 -2427778.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Various vacancies in Thrissur General Hospital
Next Story