'കയ്യാല'യിൽ ഒരുങ്ങുന്നു; വേറിട്ട ശിൽപ ഭരണികൾ
text_fieldsശിൽപ ഭരണികളുമായി ട്രീസ ഷാജു പോൾ
വേലൂർ: വേറിട്ട രീതിയിൽ ശിൽപ ഭരണികൾ ഒരുക്കി വീട്ടമ്മ. 15 വർഷം ഗൾഫിൽ ബ്യൂട്ടിഷ്യനായിരുന്ന ഞാലിക്കര കുറ്റിക്കാട്ട് വീട്ടിൽ ട്രീസ ഷാജു പോളാണ് വീടിന് 'കയ്യാല' എന്നു പേരിട്ട് കലാസൃഷ്ടി നടത്തുന്നത്. കോവിഡിൽ അടച്ചിടപ്പെട്ട കാലത്താണ് ട്രീസയുടെ കലാസപര്യ ആരംഭിക്കുന്നത്.
നാട്ടിലെത്തിയ ട്രീസ പഴയ തറവാട്ടിലെ 75 വർഷത്തിലധികം പഴക്കമുള്ള വലിയ രണ്ടു മൺഭരണികളിൽ കളിമണ്ണുകൊണ്ട് പൂക്കളുണ്ടാക്കി അലങ്കാര പണികളുള്ള ബിഗ്പോട്ട് റോസ് ഫ്ലവറിന് തുടക്കം കുറിച്ചു. ഭാര്യയുടെ കഴിവുകൾ തിരിച്ചറിഞ്ഞ ഷാജു പോൾ പ്രേത്സാഹനവുമായി കൂടെനിന്നു.
ശിൽപ നിർമാണത്തിനാവശ്യമായ മൺഭരണികളും പറകളും മറ്റ് പാത്രങ്ങളും പാത്രാമംഗലത്തെ കുംഭാരന്മാരാണ് നിർമിച്ചുനൽകുന്നത്. കളിമണ്ണ് ഉണങ്ങി പൊടിയാകാതിരിക്കാനും നിറങ്ങൾ മങ്ങാതിരിക്കാനുമായി സ്വന്തമായി വികസിപ്പിച്ചെടുത്ത ശാസ്ത്രീയ വിദ്യയും ഇവർക്കുണ്ട്.
രണ്ടു വർഷം മുമ്പ് നിർമിച്ച ശിൽപഭരണികൾ ഇപ്പോ ഴും ഒളിമങ്ങാതെയിരിക്കുന്നത് ഇതിന് തെളിവാണ്. ചെറുതും വലുതുമായി 35 ലധികം സൃഷ്ടികളാണ് ഇതിനകം നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

