Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്നമനടയിൽ വാനും ബസും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
ബസ് ഡ്രൈവറും കണ്ടക്ടറും മാള പൊലീസ് കസ്റ്റഡിയിൽ
accident
cancel
camera_alt

അ​ന്ന​മ​ന​ട വൈ​ന്ത​ല​യി​ൽ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച്​ ത​ക​ർ​ന്ന വാ​ൻ

മാള: അന്നമനട വൈന്തലയിൽ ബസും ബൊലേറോ വാനും കൂട്ടിയിടിച്ച് അപകടം. വാനിൽ സഞ്ചരിച്ച രണ്ടുപേരെ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് അന്നമനട വൈന്തലയിലായിരുന്നു അപകടം.

മാള അഷ്ടമിച്ചിറയിൽനിന്ന് അന്നമനടയിലേക്ക് വരുന്ന ബസ് വളവ് തിരിയുന്നതിനിടെ വേഗത്തിലെത്തിയ വാൻ നിയന്ത്രണംവിട്ടതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബസ് മാള പൊലീസ് കസ്റ്റഡിയിലെടുത്തു. തകർന്ന വാൻ റോഡരികിലേക്ക് നീക്കി. ബസ് ഡ്രൈവർ ഡെൽവി (45), കണ്ടക്ടർ ലിന്റോ (44) എന്നിവരെയും മാള പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അങ്കമാലി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാൻ നിശ്ശേഷം തകർന്ന നിലയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - van and bus collided in Annamanada
Next Story