'അവിടെ താലികെട്ട്, ഇവിടെ പഞ്ചായത്ത് യോഗം'
text_fieldsതാലികെട്ട് കഴിഞ്ഞ് പഞ്ചായത്ത് യോഗത്തിനെത്തിയ പഞ്ചായത്തംഗം സബിത്തിന് ഉപഹാരം നൽകുന്നു
വാടാനപ്പള്ളി: ഗ്രാമപഞ്ചായത്ത് യോഗത്തില്‍ നവവധുവിനൊപ്പം കല്യാണദിവസം ഹാജരായ വാർഡ് അംഗം സബിത്ത് ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും കൗതുകവും ഒപ്പം ആഹ്ലാദവും പകര്‍ന്നു.
ഭരണസമിതിയുടെ അവലോകനവും അവസാന കൂട്ടായ്മയായാണ് യോഗം നടത്തിയത്. ഈ യോഗത്തില്‍ ഹാജരാകണമെന്ന് അഞ്ചാം വാര്‍ഡ് മെംബര്‍ സബിത്തിെൻറ ആഗ്രഹം വധുവും കുടുംബാംഗങ്ങളും അംഗീകരിക്കുകയായിരുന്നു.
ചടങ്ങില്‍ പ്രസിഡൻറ് ഷിജിത്ത് വടുക്കുഞ്ചേരിയുടെ സാന്നിധ്യത്തില്‍ ജീവനക്കാര്‍ സ്നേഹോപഹാരം കൈമാറി. എല്ലാവര്‍ക്കും മധുരം പങ്കുവെച്ചശേഷം വധൂവരന്‍മാര്‍ കല്യാണപ്പന്തലിലേക്ക് മടങ്ങി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ലളിതമായ ചടങ്ങാണ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

