ഓട്ടത്തിനിടെ സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ചു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsവാടാനപ്പള്ളി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം-ഗുരുവായൂർ റൂട്ടിലോടുന്ന വലിയപറമ്പിൽ ബസിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. ഞായറാഴ്ച ഉച്ചക്ക് 2.10ഓടെ വാടാനപ്പള്ളി ചിലങ്ക സെന്ററിലെ പെട്രോൾ പമ്പിന് തെക്ക് ഭാഗത്തായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കുമ്പോൾ റോഡിന്റെ മധ്യത്തിലാണ് വലിയ ശബ്‌ദത്തിൽ ബസിന്റെ മുൻവശത്തെ ഇടത് ഭാഗത്തെ ടയർ പൊട്ടിത്തെറിച്ചത്.
ബസ് റോഡിൽ ഉരസി 15 മീറ്ററോളം അകലെയാണ് നിന്നത്. മറിയാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ടയർ തെറിച്ചുപോയി. ബസിന്റെ അടിഭാഗത്ത് നിന്ന് പുക വരുന്നത് കണ്ട് തളിക്കുളത്ത് നിന്ന് ബസിൽ കയറിയ വീട്ടമ്മ ബസ് ജീവനക്കാരോട് പറഞ്ഞെങ്കിലും ഗൗനിക്കാതിരുന്നതാണ് ടയർ പൊട്ടിത്തെറിയിലേക്ക് നയിച്ചത്. വലിയ ശബ്‌ദത്തിൽ ടയർ പൊട്ടിത്തെറിച്ചതോടെ യാത്രക്കാർ ഞെട്ടി വിറച്ചു. ആർക്കും പരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

