ലഹരിവസ്തുക്കളുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsതൃശൂർ: മാരക മയക്കുമരുന്നുകളുമായി രണ്ടുപേരെ എക്സൈസ് ഇൻറലിജൻസും സ്പെഷൽ സ്ക്വാഡും ചേർന്ന് പിടികൂടി. കൂർക്കഞ്ചേരി കോട്ടിയാട്ടിൽ ഗോപൻ (30), കുരിയച്ചിറ പോക്കാക്കിലത്ത് താരിഖ് (30) എന്നിവരെയാണ് തൃശൂർ, മലപ്പുറം എക്‌സൈസ് ഇൻറലിജൻസ് സംഘവും പരപ്പനങ്ങാടി റേഞ്ച് ഉദ്യോഗസ്ഥരും തൃശൂർ എക്‌സൈസ് സ്പെഷൽ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
ക്രിസ്മസ്, പുതുവത്സര പാർട്ടികൾക്കായി മയക്കുമരുന്ന് എത്തിക്കുന്ന കണ്ണികളാണ് പ്രതികളെന്ന് എക്സൈസ് അറിയിച്ചു. ഗോവ, ബംഗളൂരു ബന്ധങ്ങൾവഴി നേരിട്ടും പാർസൽ വഴിയും വിലകൂടിയ മയക്കുമരുന്നുകൾ വരുത്തി വിൽപന നടത്തുകയാണ് ഇവർ. തൃശൂർ, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് ന്യൂജെൻ മയക്കുമരുന്നിെൻറ ഉപയോഗവും വിൽപനയും വർധിച്ചതായി ഇൻറലിജൻസിന് വിവരം ലഭിച്ചിരുന്നു.
തുടർന്ന് ഇത്തരം മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരെ കേന്ദ്രീകരിച്ച് എക്‌സൈസ് അന്വേഷണം വിപുലപ്പെടുത്തുകയായിരുന്നു. ഗോപെൻറ കൂർക്കഞ്ചേരിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ, കൊക്കൈൻ, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകൾ കണ്ടെത്തി.

