Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightVadanappallychevron_right...

പു​ളി​യം​തു​രു​ത്തി​യി​ൽ മൂ​ന്നു​പേ​ർ​ക്ക് തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റു

text_fields
bookmark_border
stray dog
cancel

വാ​ടാ​ന​പ്പ​ള്ളി: പു​ളി​യം​തു​രു​ത്തി​യി​ൽ തെ​രു​വ് നാ​യു​ടെ ആ​ക്ര​മ​ണം. മൂ​ന്നു​പേ​ർ​ക്ക് ക​ടി​യേ​റ്റു. നി​ര​വ​ധി നാ​യ്ക്ക​ളെ​യും ആ​ടു​ക​ളെ​യും ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. ചേ​ന്ദ​ങ്ങാ​ട്ട് വി​ശ്വ​ന്റെ മ​ക​ൻ വൈ​ശാ​ഖ്, വ​ട്ടു​കു​ളം സ​ത്യ​ൻ, ച​ക്കാ​ണ്ട​ൻ മ​ണി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സ​ത്യ​ന്റെ വീ​ട്ടി​ലെ ആ​ടു​ക​ളെ​യും ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. വീ​ട്ടു​മു​റ്റ​ത്തു​നി​ന്ന വൈ​ശാ​ഖി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കൈ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മ​റ്റ് ര​ണ്ടു​പേ​ർ​ക്ക് ത​ല​ക്കും കൈ​കാ​ലു​ക​ൾ​ക്കു​മാ​ണ് ക​ടി​യേ​റ്റ​ത്. പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലെ ആ​ടു​ക​ളെ​യും തെ​രു​വ് നാ​യ്ക്ക​ളെ​യും ഓ​ടി​ച്ചി​ട്ട് ക​ടി​ക്കു​ക​യാ​യി​രു​ന്നു.

ക​ടി​യേ​റ്റ​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നാ​യെ പി​ന്നീ​ട് നാ​ട്ടു​കാ​ർ അ​ടി​ച്ചു​കൊ​ന്നു. മേ​ഖ​ല​യി​ൽ തെ​രു​വ് നാ​യു​ടെ ശ​ല്യം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. റോ​ഡി​ലും പ​റ​മ്പി​ലും പു​ഴ​യോ​ര​മേ​ഖ​ല​യി​ലും തെ​രു​വ് നാ​യ്ക്ക​ൾ കൂ​ട്ട​മാ​യി അ​ല​ഞ്ഞു ന​ട​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stray Dog MenaceThrissur NewsAttack
News Summary - Three people were bitten by a street dog in Puliyamthuruthi
Next Story