Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസ് പിടിച്ചിട്ട വാഹനങ്ങൾ റോഡ് ടാറിങ്ങിനു തടസ്സമാകുന്നു

text_fields
bookmark_border
പൊലീസ് പിടിച്ചിട്ട വാഹനങ്ങൾ റോഡ് ടാറിങ്ങിനു തടസ്സമാകുന്നു
cancel
camera_alt

വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം ടി​പ്പു സു​ൽ​ത്താ​ൻ റോ​ഡി​ൽ പൊ​ലീ​സ് പി​ടി​കൂ​ടി​യ വാ​ഹ​ന​ത്തി​ന് സ​മീ​പം ടാ​റി​ങ് ചെ​യ്യാ​ത്ത നി​ല​യി​ൽ

വാടാനപ്പള്ളി: വാടാനപ്പള്ളി പൊലീസ് കിഴക്കേ ടിപ്പുസുൽത്താൻ റോഡരികിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ റോഡ് ടാറിങ് പൂർത്തിയാക്കുന്നതിന് തടസ്സമാകുന്നു. അനധികൃതമായി മണൽ വാരി പോയതിന് പിടികൂടിയ ഗുഡ്സ് ഓട്ടോറിക്ഷകളും ലോറികളുമാണ് പിടിച്ചിട്ടിരിക്കുന്നത്. പൊലീസ് സ്റ്റേഷന് മുന്നിലെ വീതി കുറഞ്ഞ റോഡരികിലാണ് ഇവ നിർത്തിയിരിക്കുന്നത്.

കഴിഞ്ഞദിവസം റോഡ് ടാർ ചെയ്തെങ്കിലും വാഹനങ്ങൾ കിടക്കുന്നിടത്ത് ടാർ ചെയ്യാൻ കഴിഞ്ഞില്ല. വീതി കുറഞ്ഞ റോഡിൽ വാഹനങ്ങളുടെ കിടപ്പ് കാരണം രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമാണ്. കാൽനടക്കാർക്കും ഇത് തടസ്സമാണ്. ഹൈവേയിൽ ഗതാഗതം തടസ്സപ്പെടുമ്പോൾ വാഹനങ്ങൾ തിരിച്ചുവിടുന്ന റോഡാണിത്. അപ്പോൾ കുരുക്ക് രൂക്ഷമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The vehicles seized by the police are obstructing the road tarring
Next Story