Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightVadanappallychevron_rightമത്സ്യബന്ധന ബോട്ട്...

മത്സ്യബന്ധന ബോട്ട് കരയിലേക്ക് ഇടിച്ചുകയറി തകർന്നു

text_fields
bookmark_border
boat
cancel
camera_alt

വാ​ടാ​ന​പ്പ​ള്ളി ചി​ല​ങ്ക ബീ​ച്ചി​ൽ ക​ര​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ത​ക​ർ​ന്ന ബോ​ട്ടി​ൽ​നി​ന്ന് തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷി​ക്കു​ന്നു

വാ​ടാ​ന​പ്പ​ള്ളി: എ​ൻ​ജി​ൻ ത​ക​രാ​ർ കാ​ര​ണം ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ട മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് കാ​റ്റി​ലും മ​ഴ​യി​ലും തി​ര​യി​ലും​പെ​ട്ട് ക​ര​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ത​ക​ർ​ന്നു.

വാ​ടാ​ന​പ്പ​ള്ളി ചി​ല​ങ്ക ബീ​ച്ചി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.30നാ​ണ്​ സം​ഭ​വം. പൊ​ന്നാ​നി​യി​ൽ​നി​ന്ന്​ ര​ണ്ട് ദി​വ​സം മു​മ്പ്​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​റ​ങ്ങി​യ 'അ​ന​സ് മോ​ൻ' എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഒ​രാ​ൾ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു.

പൊ​ന്നാ​നി കോ​യി​ലി​ക്കാ ന​ഗ​റി​ൽ ഉ​സ്മാ​നാ​ണ്​ (34) പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ ഏ​ങ്ങ​ണ്ടി​യൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പൊ​ന്നാ​നി സ്വ​ദേ​ശി​ക്ക്​ പു​റ​മെ അ​ഞ്ച് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​റ്റു ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. പൊ​ന്നാ​നി​യി​ൽ നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ മ​റ്റ് ആ​റ് ബോ​ട്ടു​ക​ൾ കാ​റ്റി​ലും കോ​ളി​ലും​പെ​ട്ട് മ​ട​ങ്ങി​പ്പോ​കാ​ൻ ക​ഴി​യാ​തെ ചേ​റ്റു​വ ഹാ​ർ​ബ​റി​ൽ അ​ടു​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പ​ല​പ്പോ​ഴാ​യി കാ​റ്റ് വീ​ശി​യ​ടി​ച്ചി​രു​ന്നു. ഇ​താ​ണ് ബോ​ട്ടു​ക​ളു​ടെ താ​ളം തെ​റ്റി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishing boat
News Summary - The fishing boat crashed into the shore
Next Story