'കേന്ദ്രമന്ത്രിയുടെ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തത് അഴിമതി ഒതുക്കൽ പ്രക്രിയയുടെ ഭാഗം'
text_fieldsമുസ്‌ലിം യൂത്ത് ലീഗ് ദോത്തി ചലഞ്ചിൽ ടി.എൻ. പ്രതാപൻ
എം.പി പങ്കാളിയായപ്പോൾ
വാടാനപ്പള്ളി: കേന്ദ്ര ആഭ്യന്തരമന്ത്രി വിളിച്ച സുരക്ഷ അവലോകന യോഗത്തില്‍ പിണറായി വിജയന്‍ പങ്കെടുത്തത് അഴിമതി ഒതുക്കൽ പ്രക്രിയയുടെ ഭാഗമായാണെന്ന് ടി.എൻ. പ്രതാപൻ എം.പി. മുസ്‌ലിം യൂത്ത് ലീഗ് ദോത്തി ചലഞ്ചിൽ പങ്കാളിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ്, യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് എ.എം. സനൗഫൽ, ഡി.സി.സി സെക്രട്ടറി സി.എം. നൗഷാദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി. സിജിത്ത്, യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വി.എം. മുഹമ്മദ് സമാൻ, എ.വൈ. ഹർഷാദ്, എ.എം. നിയാസ്, പി.എം. ഉസ്മാൻ, വി.എസ്. ജഷീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

