തെരുവുനായ്ക്കൾ കൂട് തകർത്ത് ആടുകളെ കൊന്നു
text_fieldsrepresentational image
വാടാനപ്പള്ളി: തെരുവുനായ്ക്കൾ കൂട് പൊളിച്ച് രണ്ട് ആടുകളെ കൊന്നു. ഗണേശമംഗലം പടിഞ്ഞാറ് എം.എൽ.എ വളവിനടുത്ത് പണ്ടാരത്തിൽ റഷീദിന്റെ വീട്ടിലെ ആടുകളെയാണ് ഞായറാഴ്ച രാത്രി കൊന്നത്. വീടിനടുത്തുള്ള ആട്ടിൻകൂടിന്റെ വാതിൽ രണ്ടിടത്ത് തകർത്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് ആടുകളെ ചത്ത നിലയിൽ കണ്ടത്. രാത്രി നായ്ക്കൾ കടിപിടി കൂടുന്ന ശബ്ദം കേട്ടതായി വീട്ടുകാർ പറഞ്ഞു. കഴിഞ്ഞയാഴ്ച പ്രദേശത്തെ രണ്ട് വീടുകളിൽനിന്ന് 54 കോഴികളെ നായ്ക്കൾ കൊന്നിരുന്നു. നായ് ശല്യം വർധിച്ചതോടെ നാട്ടുകാർ ഭീതിയിലാണ്.
തെരുവുനായ് ചാടി; സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരിക്ക് പരിക്ക്
തൃപ്രയാർ: തെരുവുനായ് സ്കൂട്ടറിന് മുന്നിലേക്ക് ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. ചൂലൂർ കറുപ്പുംവീട്ടിൽ ആലിയക്കാണ് (23) പരിക്കേറ്റത്. ഇവരെ ആക്ട്സ് പ്രവർത്തകർ എങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തിങ്കളാഴ്ച രാവിലെ വലപ്പാട് ഗവ. ഹൈസ്കൂൾ മൈതാനത്തിനടുത്താണ് സംഭവം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

