പൊക്കാഞ്ചേരി ബീച്ചിലും ഫസൽ നഗറിലും കടലാക്രമണം രൂക്ഷം
text_fieldsപൊക്കാഞ്ചേരി ബീച്ചിൽ സീവാൾ റോഡ് തകർന്നിടത്ത് കടലിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്നവർ
വാടാനപ്പള്ളി: പൊക്കാഞ്ചേരി ബീച്ചിലും ഫസൽ നഗറിലും കടലാക്രമണം രൂക്ഷമായി തുടരുന്നു. തിരയടിച്ച് വെള്ളം കയറുകയാണ്. നിരവധി തെങ്ങുകൾ കടപുഴകി. വീടുകളും ഭീഷണിയിലാണ്. പൊക്കാഞ്ചേരി സീവാൾ റോഡ് തകർന്നെങ്കിലും ഫസൽ നഗറിൽ റോഡ് ഏതു നിമിഷവും കടലെടുക്കുമെന്ന അവസ്ഥയാണ്.
തിരയടിച്ച് കയറുന്ന ഭാഗങ്ങളിൽ അടിയന്തരമായി കരിങ്കല്ലടിച്ചില്ലെങ്കിൽ സീവാൾ റോഡ് ഒലിച്ചുപോകാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ഗതാഗതം തടസ്സപ്പെടും.
മേഖലയിൽ കടലാക്രമണത്തോടൊപ്പം കുടിവെള്ളക്ഷാമവും രൂക്ഷമാണ്. ടാപ്പുകളിൽ കുടിവെള്ളം എത്തുന്നില്ലെന്ന് വീട്ടമ്മമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

