Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightVadanappallychevron_rightറോ​ഡ​രി​കി​ലെ...

റോ​ഡ​രി​കി​ലെ പൊ​ന്ത​ക്കാ​ട് വെ​ട്ടി; ക​ണ്ടു, മാ​ലി​ന്യ​മല

text_fields
bookmark_border
waste dump
cancel
camera_alt

വാ​ടാ​ന​പ്പ​ള്ളി ചി​ല​ങ്ക ബീ​ച്ച് റോ​ഡി​ൽ എം.​എം.​യു.​പി സ്കൂ​ളി​ന് പ​ടി​ഞ്ഞാ​റ് പൊ​ന്ത​ക്കാ​ട് നി​റ​ഞ്ഞ സ്ഥ​ലം വെ​ട്ടി വൃ​ത്തി​യാ​ക്കി​യ​പ്പോ​ൾ ക​ണ്ടെ​ത്തി​യ മാ​ലി​ന്യ​ക്കൂ​മ്പാ​രം

വാ​ടാ​ന​പ്പ​ള്ളി: റോ​ഡ​രി​കി​ലെ പൊ​ന്ത​ക്കാ​ട് നി​റ​ഞ്ഞ സ്ഥ​ലം വെ​ട്ടി വൃ​ത്തി​യാ​ക്കി​യ​പ്പോ​ൾ ക​ണ്ട​ത് മാ​ലി​ന്യ​ക്കൂ​മ്പാ​രം. സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ത​ള്ളി​യ മാ​ലി​ന്യം വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും സ​മീ​പ​നി​വാ​സി​ക​ൾ​ക്കും ദു​രി​ത​മാ​യി മാ​റി.

ചി​ല​ങ്ക ബീ​ച്ച് റോ​ഡി​ൽ എ.​എം.​യു.​പി സ്കൂ​ളി​ന് പ​ടി​ഞ്ഞാ​റാ​ണ് റോ​ഡ​രി​കി​ൽ മാ​ലി​ന്യ​ക്കൂ​മ്പാ​രം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പൊ​ന്ത​ക്കാ​ട് നി​റ​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് പ​ല​പ്പോ​ഴാ​യി ഇ​രു​ട്ടി​ന്റെ മ​റ​വി​ൽ പ്ലാ​സ്റ്റി​ക്ക് വ​സ്തു​ക്ക​ള​ട​ക്ക​മു​ള്ള മാ​ലി​ന്യം ത​ള്ളി​യി​രു​ന്നു.

കാ​ല​ങ്ങ​ൾ​ക്ക് ശേ​ഷം സ്ഥ​ല ഉ​ട​മ തൊ​ഴി​ലാ​ളി​ക​ളെ വെ​ച്ച് പൊ​ന്ത​ക്കാ​ട് വെ​ട്ടി വൃ​ത്തി​യാ​ക്കി​യ​പ്പോ​ഴാ​ണ് മാ​ലി​ന്യം ക​ണ്ടെ​ത്തി​യ​ത്. ദു​ർ​ഗ​ന്ധ​മു​ള്ള​തി​നാ​ൽ ഏ​റെ പാ​ട് പെ​ട്ടാ​ണ് പ​ണി​ക്കാ​ർ വൃ​ത്തി​യാ​ക്കി​യ​ത്.

വാ​ടാ​ന​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ 16ാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട സ്ഥ​ല​മാ​ണി​ത്.

പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​യ മാ​ലി​ന്യം നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsRoadGarbage Dump
News Summary - road cleaned-found waste dump
Next Story