Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightVadanappallychevron_right‘ശു​ചി​ത്വ സാ​ഗ​രം,...

‘ശു​ചി​ത്വ സാ​ഗ​രം, സു​ന്ദ​ര​തീ​രം’; ക​ട​ൽ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ൻ പ​ദ്ധ​തി -മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

text_fields
bookmark_border
sea
cancel
camera_alt

മ​ണ​ലൂ​ർ മ​ണ്ഡ​ല​ത്തി​ലെ തീ​ര​സ​ദ​സ്സ് വാ​ടാ​ന​പ്പ​ള്ളി​യി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വാ​ടാ​ന​പ്പ​ള്ളി: ക​ട​ലി​നെ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​നാ​യി സം​സ്ഥാ​ന​ത്ത് ‘ശു​ചി​ത്വ സാ​ഗ​രം, സു​ന്ദ​ര​തീ​രം’ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. തീ​ര​ദേ​ശ​ത്തെ കേ​ൾ​ക്കാ​നും ചേ​ർ​ത്തു​നി​ർ​ത്താ​നു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന തീ​ര​സ​ദ​സ്സ് മ​ണ​ലൂ​ർ മ​ണ്ഡ​ല​ത്തി​ലെ വാ​ടാ​ന​പ്പ​ള്ളി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ​ർ​ക്കാ​ർ നി​ര​വ​ധി വി​ക​സ​ന പ്ര​വൃ​ത്തി​ക​ളാ​ണ് തീ​ര​ദേ​ശ മേ​ഖ​ല​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന​ത്. അ​തി​ന്റെ ഗു​ണ​ഫ​ല​ങ്ങ​ൾ തീ​ര​ദേ​ശ ജ​ന​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ഈ ​മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കി പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്യും. വീ​ടി​ല്ലാ​ത്ത എ​ല്ലാ​വ​രെ​യും ലൈ​ഫ്, പു​ന​ർ​ഗേ​ഹം പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി വീ​ട് ന​ൽ​കും.

മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ ഇ​ൻ​ഷു​റ​ൻ​സ് ഉ​റ​പ്പു​വ​രു​ത്തു​ക​യും കൃ​ത്യ​മാ​യ സു​ര​ക്ഷ മു​ൻ​ക​രു​ത​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. സം​സ്ഥാ​ന- കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ൾ സ​ഹ​ക​രി​ച്ച് പു​ത്ത​ൻ സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ചി​ല​വു​കു​റ​ഞ്ഞ ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള തീ​ര സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മു​തി​ർ​ന്ന അ​ഞ്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ബോ​ട്ട​പ​ക​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ര​ണ്ടു​പേ​രെ​യും പ്ര​ള​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ 10 പേ​രെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു​പു​ല​ർ​ത്തി​യ 20 പേ​രെ​യും മ​ന്ത്രി ആ​ദ​രി​ച്ചു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഒ​മ്പ​ത് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് 10,000 രൂ​പ വീ​ത​മു​ള്ള വി​വാ​ഹ ധ​ന​സ​ഹാ​യ​വും തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ​ക്കു​ള്ള ര​ണ്ട് യൂ​നി​റ്റു​ക​ളു​ടെ 4,30,000 രൂ​പ ധ​ന​സ​ഹാ​യ​വും സം​രം​ഭ​ങ്ങ​ൾ​ക്ക് നാ​ല് യൂ​നി​റ്റു​ക​ൾ​ക്കു​ള്ള ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​വും വി​ത​ര​ണം ചെ​യ്തു. മു​ര​ളി പെ​രു​നെ​ല്ലി എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ടാ​ന​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ശാ​ന്തി ഭാ​സി, തൃ​ശൂ​ർ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​ടി. അ​നി​ത, മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ ടി. ​മ​നോ​ഹ​ര​ൻ, മ​ത്സ്യ​ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കൂ​ട്ടാ​യി ബ​ഷീ​ർ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ കെ .​സി. പ്ര​സാ​ദ്, ല​തി വേ​ണു​ഗോ​പാ​ൽ, സ്മി​ത അ​ജ​യ​കു​മാ​ർ, ശ്രീ​ദേ​വി ജ​യ​രാ​ജ​ൻ, സി​ന്ധു അ​നി​ൽ​കു​മാ​ർ, പി.​എം. അ​ഹ​മ്മ​ദ്, കെ.​ബി. സു​രേ​ഷ് കു​മാ​ർ, സി.​എം. നി​സാ​ർ, ഇ​ബ്രാ​ഹിം പ​ടു​വി​ങ്ങ​ൽ, പി.​എ. സു​ലൈ​മാ​ൻ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, തൊ​ഴി​ലാ​ളി സം​ഘ​ട​ന നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seaprojectcleaning
News Summary - Project to make the sea pollution free - Minister Saji Cherian
Next Story