ഭണ്ഡാര മോഷ്ടാവിനെ സാഹസികമായി പിടികൂടി
text_fieldsഷിബു
വാടാനപ്പള്ളി: പുതുക്കുളങ്ങര ശ്രീ ബാലശാസ്താ ക്ഷേത്രത്തിനകത്തെ ഭണ്ഡാരം തകർത്ത് മോഷണം നടത്തിയയാെള പൊലീസ് ഓടിച്ചിട്ട് പിടികൂടി.പെരിങ്ങോട്ടുകര അറക്കവീട്ടിൽ ഷിബുവിനെയാണ് (40) മോഷണ ശ്രമത്തിനിടയിൽ വാടാനപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി ഒന്നോടെയായിരുന്നു സംഭവം.
പട്രോളിങിൽ ഉണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർ അൻവറുദ്ദീൻ, സി.പി.ഒ മാരായ മഹേഷ്, നിധീഷ്, ശ്രീനു എസ്. കുമാർ, സാലിഹ് എന്നിവരാണ് ഓടിച്ചിട്ട് പിടികൂടിയത്.പൊലീസ് സംഘത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ മുള്ളുവേലി ചാടികടക്കാൻ ശ്രമിച്ചിരുന്ന മോഷ്ടാവ് കരിങ്കല്ല് കൊണ്ട് എറിയുകയും ഭാരമുള്ള ആ കരിങ്കല്ല് കൊണ്ട് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക് പറ്റുകയും ചെയ്തു.
തുടർന്ന് അവിടെ നിന്നും രക്ഷപെട്ടാൻ ശ്രമിച്ച മോഷ്ടാവിനെ പരിക്ക് വക വക്കാതെ പൊലീസ് ഉദ്യോഗസ്ഥർ ഓടിച്ചിട്ട് അതി സഹസികമായി പിടിച്ചു. ഉടനെ തന്നെ പുലർച്ചെ ഇയാളെ അറസ്റ്റ് ചെയ്യുമ്പോൾ ക്ഷേത്രത്തിൽ നിന്നും മോഷണം ചെയ്ത മുഴുവൻ തുകയും കണ്ടെടുക്കാനായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

