നാട്ടികയിൽ വൻ രാസലഹരിവേട്ട; യുവാവ് അറസ്റ്റിൽ
text_fieldsസംഗീത്
വാടാനപ്പള്ളി: ക്രിസ്മസ് -പുതുവത്സര വിപണി ലക്ഷ്യമിട്ട് നെതർലാൻസിൽ നിന്ന് കൊറിയർ വഴിയെത്തിച്ച രാസലഹരിയുമായി ഒരാൾ അറസ്റ്റിൽ. തളിക്കുളം എരണേഴത്ത് കിഴക്കുട്ടിൽ വീട്ടിൽ സംഗീതിനെയാണ് (28) വാഹന പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ പത്തോടെ നാട്ടികയിലാണ് ബൈക്ക് സഹിതം ഇയാൾ പിടിയിലായത്.
അന്താരാഷ്ട്ര വിപണിയിൽ ആയിരം ഡോളറോളം വിലവരുന്ന ‘കാലിഫോർണിയൻ സൺഷൈൻ’ എന്ന വിഭാഗത്തിൽപെടുന്ന എൽ.എസ്.ഡിയുടെ (ലൈസർജിക് ആസിഡ് ഡൈതലാമൈഡ്) അമ്പതിൽപരം സ്റ്റാമ്പുകളാണ് പിടിച്ചെടുത്തത്. നെതർലാൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന വൻ രാസലഹരി മാഫിയയാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻലഹരി മാഫിയയിലെ കണ്ണിയാണ് സംഗീത്. ഇയാളെ കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. വാടാനപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബെന്നി ജോർജിന്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് ഗ്രേഡ് കെ.ആർ. ഹരിദാസ്, സിവിൽ എക്സൈസ് ഓഫിസർമാരായ ബിബിൻ ചാക്കോ, പി.എ. അഫ്സൽ, അബിൽ, ആൻറണി, റിന്റോ, എക്സൈസ് ഡ്രൈവർ ഫ്രാൻസി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

