Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവി​െൻറ കാൽ തല്ലിയൊടിച്ച കേസിൽ ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
യുവാവി​െൻറ കാൽ തല്ലിയൊടിച്ച കേസിൽ ഒരാൾ അറസ്​റ്റിൽ
cancel

വാടാനപ്പള്ളി: ഇടശ്ശേരിയിൽ ശിഹാബ് എന്ന യുവാവിനെ ആക്രമിച്ച് കാലൊടിച്ച സംഭവത്തിൽ ഒരാൾ അറസ്​റ്റിൽ. കയ്​പമംഗലം ചളിങ്ങാട് കറപ്പംവീട്ടിൽ തൻസീറിനെയാണ്​ വാടാനപ്പള്ളി സി.ഐ പി.ആർ. ബിജോയിയുടെ നിർദേശാനുസരണം എസ്.ഐ ജിനേഷ്, വിവേക് നാരായണൻ എന്നിവർ ചേർന്ന് അറസ്​റ്റ്​ ചെയ്തത്. നാലുപേർ ചേർന്നാണ് ആക്രമിച്ചത്. ശിഹാബി​െൻറ കാലി​െൻറ എല്ല് ഒടിഞ്ഞിരുന്നു.

കോവിഡ് സമയത്ത് കൂട്ടം കൂടിയിരുന്നത് ചോദ്യം ചെയ്തതിനാണ് ദേഹോപദ്രവം ഏൽപ്പിച്ചത്. സംഭവത്തിന് ശേഷം പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന തൻസീറിനെ ഗുരുവായൂരിൽനിന്നാണ് അറസ്​റ്റ്​ ചെയ്തത്.

കേസിലുൾപ്പെട്ട ഒരാൾ വിദേശത്തേക്ക് പോയി. ഇയാൾക്കായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് അടക്കമുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചതായി എസ്.ഐ. അറിയിച്ചു. പ്രതിയെ പിടികൂടിയ സംഘത്തിൽ എഎസ്.ഐ. ഷൈൻ, സി.പി.ഒമാരായ മഹേഷ്, അമൽ, അരുൺ, നാദിർഷാ എന്നിവരും ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man arrested for beating young man's leg
Next Story