പ്രതീക്ഷിച്ചത് ചെറുമത്സ്യങ്ങളെ; ചൂണ്ടയിൽ കുടുങ്ങിയത് ഭീമൻ പുള്ളിത്തിരണ്ടി
text_fieldsഅശ്വിനും വിഷ്ണുവും
ജിതിനും ചേർന്ന് കടലിൽനിന്ന് ചൂണ്ടയിട്ട് പിടികൂടിയ
ഭീമൻ പുള്ളിത്തിരണ്ടി
വാടാനപ്പള്ളി: ചെറുമത്സ്യങ്ങളെ പ്രതീക്ഷിച്ച് കടലിൽ ചൂണ്ടയിട്ട സുഹൃത്തുക്കൾക്ക് ലഭിച്ചത് ഭീമൻ പുള്ളിത്തിരണ്ടി. തളിക്കുളം തമ്പാൻകടവ് ബീച്ചിൽ കടലോരത്തുനിന്ന് ചൂണ്ടയിട്ട് മത്സ്യം പിടിക്കുകയായിരുന്ന അശ്വിൻ, വിഷ്ണു, ജിതിൻ എന്നിവരുടെ ചൂണ്ടയിലാണ് ഭീമൻ തിരണ്ടി കുടുങ്ങിയത്.
ഒഴിവു ദിവസം നോക്കിയാണ് മൂവരും ഞായറാഴ്ച രാവിലെ ചൂണ്ടയുമായി ബീച്ചിൽ എത്തിയത്. ചെറുമീനുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കടലോരത്തുനിന്നാണ് ചൂണ്ടയിട്ടത്. മത്സ്യം കൊത്തിയതായി അനുഭവപ്പെട്ടതിനെ തുടർന്ന് മൂന്നുപേരും പാടുപെട്ട് ചൂണ്ട വലിച്ച് മത്സ്യത്തെ കരക്ക് കയറ്റിയപ്പോഴാണ് പുള്ളിത്തിരണ്ടിയാണെന്ന് മനസ്സിലായത്. 80 കിലോയോളം തൂക്കമുണ്ട്. തുടർന്ന് ചേറ്റുവ ഹാർബറിൽ കൊണ്ടുപോയി വിൽപന നടത്തി. ഒഴിവു ദിവസങ്ങളിൽ കടലിൽ ചൂണ്ടയിടാൻ യുവാക്കളുടെ തിരക്കാണ്.

