Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചേറ്റുവ ഹാർബറിൽ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
വാടാനപ്പള്ളി: ചേറ്റുവ ഹാർബറിൽ വള്ളത്തിൽ നിന്ന് മത്സ്യം ഇറക്കുന്നതിനിടയിൽ മത്സ്യ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം താനൂർ ഒട്ടുംപുറം സ്വദേശി കുഞ്ഞിൻപുരക്കൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ ഹനീഫ (49) ആണ് മരിച്ചത്.
താനൂരിൽ നിന്ന് മത്സ്യ ബന്ധനത്തിന് ബിസ്മില്ല എന്ന വള്ളത്തിൽ എത്തിയതാണ്. മത്സ്യം പിടിച്ച് ബുധനാഴ്ച രാവിലെ ഏങ്ങണ്ടിയൂർ ഹാർബറിൽ വന്നു. മൽസ്യം ഇറക്കുന്നതിനിടെയാണ് നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണത്.
ഉടൻ ഏങ്ങണ്ടിയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. താനൂർ സ്വദേശികളായ 20 മത്സ്യ തൊഴിലാളികളുടെ കൂട്ടായ്മയിലുള്ളതാണ് ബിസ്മില്ല വള്ളം. ഭാര്യ: ബീവിജ. മാതാവ്: ഇമ്പിച്ചുമ്മ. മക്കൾ: ഭാനു മോൾ,ഷെറി മോൾ,ഹിബ മോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

