സി.പി.എം ഏരിയ സെക്രട്ടറിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്
text_fieldsവാടാനപ്പള്ളി: സി.പി.എം നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബുവിെൻറ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് തട്ടിപ്പ്. ഈ അക്കൗണ്ട് മുഖാന്തരം പണം ആവശ്യപ്പെടുകയാണ്.ഹാരിസ് ബാബു മുഖ്യമന്ത്രിക്കും നേതാക്കൾക്കും ഒപ്പം നിൽക്കുന്ന പടമാണ് പ്രചരിപ്പിക്കുന്നത്. സഹായിക്കാനും കടമായുമാണ് പണം ആവശ്യപ്പെടുന്നത്.
ബുധനാഴ്ച രാവിലെ മുതലാണ് വ്യാജ പ്രചാരണം നടക്കുന്നത്. ഉച്ചക്കാണ് ഹാരിസ് ബാബുവിെൻറ ശ്രദ്ധയിൽപെട്ടത്. പലരും പണം അയക്കാൻ വിളിച്ചു ചോദിച്ചപ്പോഴാണ് ഇക്കാര്യം ഹാരിസ് ബാബു അറിയുന്നത്. പാർട്ടി സമ്മേളനവും നേതാവുമായതിനാൽ പലരും പണം അയക്കുമെന്ന ചിന്തയിലാണ് വ്യാജ അക്കൗണ്ട് ചിലർ തുടങ്ങിയത്. ഹാരിസ് ബാബു വാടാനപ്പള്ളി പൊലീസിൽ പരാതി നൽകി.വ്യാജ ഫേസ്ബുക്ക് ആരംഭിച്ചവർക്കെതിരെ നടപടി കൈകൊള്ളണമെന്നാണ് പരാതിയിലെ ആവശ്യം.

