ദുആ ഓൺലൈൻ മദ്റസ അന്താരാഷ്ട്ര മത്സരത്തിൽ സഹോദരങ്ങൾക്ക് ഒന്നാം സ്ഥാനം
text_fieldsമുഹമ്മദ് ഹനീഫ്, നർമിൻ
വാടാനപ്പള്ളി: ദുആ ഓൺലൈൻ മദ്റസ നടത്തിയ ഓൺലൈൻ അന്താരാഷ്ട്ര മത്സരത്തിൽ സഹോദരങ്ങൾക്ക് ഒന്നാം സ്ഥാനം. ഇംഗ്ലീഷ് പ്രസംഗത്തിൽ സീനിയർ കാറ്റഗറി വിഭാഗത്തിൽ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഹനീഫ് ഷാനവാസ് ഒന്നാം സ്ഥാനം നേടിയപ്പോൾ ഇളയ സഹോദരി നർമിൻ ഷാനവാസിനും അതേ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ കഥ പറയുന്നതിൽ ഒന്നാം സമ്മാനം ലഭിച്ചു.
മലേഷ്യ, സിംഗപ്പൂർ, മാലിദ്വീപ്, ഡെൻമാർക്ക്, ഒമാൻ, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈത്ത്, ഇന്ത്യ, മറ്റ് അറബ് രാജ്യങ്ങൾ തുടങ്ങി 16 രാജ്യങ്ങളിൽ നിന്നായി 7500ലധികം വിദ്യാർഥികൾ ഈ മത്സരത്തിൽ പങ്കെടുത്തു. വാടാനപ്പള്ളി മുക്രിയകത്ത് ഷാനവാസിെൻറ മക്കളാണ് ഇരുവരും.

