സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തെ മറ്റൊരു ലോക്കൽ കമ്മിറ്റി അംഗത്തിെൻറ മകൻ മർദിച്ചതായി പരാതി
text_fieldsവാടാനപ്പള്ളി: ഏങ്ങണ്ടിയൂരിൽ ബൈക്ക് തടഞ്ഞ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തെ മറ്റൊരു ലോക്കൽ കമ്മിറ്റി അംഗത്തിെൻറ മകൻ മർദിച്ചതായി പരാതി. പരിക്കേറ്റ ലോക്കൽ കമ്മറ്റി അംഗവും കെഎസ്.കെ.ടി.യു പഞ്ചായത്ത് സെക്രട്ടറിയുമായ ആരിപ്രേമനെ (52) ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യഴാഴ്ച രാവിലെ പ്രേമൻ ഹോമിയോ ആശുപത്രിയിലെ ജീവനക്കാരിയായ ഭാര്യയെ ബൈക്കിൽ ആശുപത്രിയിൽ കൊണ്ടാക്കി മടങ്ങുമ്പോഴാണ് കാറിൽ എത്തിയ യുവാവ് തടഞ്ഞ് പ്രേമനെ മർദിച്ചതത്രെ. സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും ബ്ലോക്ക് അംഗവുമായ കെ.ബി. സുധയുടെ മകനുമായ അമൽ കൃഷ്ണനെതിരെ വാടാനപ്പള്ളി പൊലീസിൽ പരാതി നൽകി. പ്രേമെൻറ ബന്ധുവിെൻറ വീടിന് സമീപമാണ് സുധയുടെ വീട്. അമൽ കൃഷ്ണനും പ്രേമെൻറ ബന്ധുവീട്ടുകാരുമായും തർക്കം നിലനിൽക്കുന്നുണ്ട്. പ്രശ്ന പരിഹാരത്തിനായി മധ്യസ്ഥനായി പ്രേമൻ ഇടപ്പെട്ടിരുന്നു. എന്നാൽ, പ്രേമൻ ബന്ധുവീട്ടുകാരുടെ ഒപ്പം നിന്നെന്ന് ആരോപിച്ചാണ് മർദിച്ചതെന്ന് പറയുന്നു.

