Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightVadanappallychevron_rightെമ​ഗാ പ​രി​ശോ​ധ​ന​യി​ൽ...

െമ​ഗാ പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റി​വ്, സ്വ​കാ​ര്യ ലാ​ബി​ൽ നെ​ഗ​റ്റി​വ്

text_fields
bookmark_border

വാ​ടാ​ന​പ്പ​ള്ളി: ആ​ർ.​സി.​യു.​പി സ്കൂ​ളി​ൽ ന​ട​ത്തി​യ മെ​ഗാ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റി​വാ​യ ര​ണ്ട് വ​നി​ത​ക​ൾ​ക്ക് മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ്വ​കാ​ര്യ ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റി​വ്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഈ ​മ​റി​മാ​യം. 400ല​ധി​കം പേ​രെ ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് 24 പേ​ർ​ക്ക് പോ​സി​റ്റി​വാ​യ​ത്.

വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ത്ത ഒ​രു വീ​ട്ടി​ലെ മൂ​ന്ന് സ്ത്രീ​ക​ളി​ൽ ഒ​രാ​ൾ പോ​സി​റ്റി​വാ​യ​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ​ക്ക് സം​ശ​യം തോ​ന്നി​യ​ത്. ഇ​വ​ർ ഉ​ട​ൻ കാ​ഞ്ഞാ​ണി​യി​ലെ സ്വ​കാ​ര്യ ലാ​ബി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് നെ​ഗ​റ്റി​വ് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ത്. ഉ​ട​ൻ ഇ​വ​ർ വാ​ടാ​ന​പ്പ​ള്ളി​യി​ൽ എ​ത്തി ബ​ന്ധ​പ്പെ​ട്ട​വ​രെ വി​വ​രം അ​റി​യി​ച്ചു. എ​ന്നാ​ൽ, ര​ണ്ടാം ഡോ​സ് ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​ത്​ വാ​ക്​​ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി.

പോ​സി​റ്റി​വ് ആ​യ​വ​ർ​ക്ക് മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ വാ​ക്സി​ൻ എ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ച​ത്. ആ​ർ.​സി.​യു.​പി സ്കൂ​ളി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ പോ​സി​റ്റി​വാ​യ മ​റ്റൊ​രു സ്ത്രീ​യും സ്വ​കാ​ര്യ ലാ​ബി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ നെ​ഗ​റ്റി​വ് റി​പ്പോ​ർ​ട്ടാ​ണ് ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid test
Next Story