പൊള്ളലേറ്റ കുട്ടിയുടെ ജീവൻ രക്ഷിച്ച പൊലീസുകാരനെ അനുമോദിച്ചു
text_fieldsതീപ്പൊള്ളലേറ്റ കുട്ടിയുടെ ജീവൻ രക്ഷിച്ച സി.പി.ഒ പി.എ. ഫിറോസിനെ ആദരിക്കുന്നു
തളിക്കുളം: തീപ്പൊള്ളലേറ്റ കുട്ടിയുടെ ജീവൻ രക്ഷിച്ച വടക്കേക്കാട് ജനമൈത്രി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ പി.എ. ഫിറോസിനെയും മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അദിൻ കൃഷ്ണനെയും അഞ്ചാം വാർഡ് കമ്മറ്റിയുടെആഭിമുഖ്യത്തിൽ അനുമോദിച്ചു. 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി വാർഡുതല കമ്മിറ്റിയുടെ നേതൃത്വത്തിൽ 200 കുടുംബങ്ങൾക്ക് പച്ചക്കറിവിത്ത് വിതരണം ചെയ്തു.
വിത്ത് വിതരണം കൃഷി അസിസ്റ്റന്‍റ് ബിനു ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വിനയപ്രസാദ് അധ്യക്ഷത വഹിച്ചു. സർക്കാറിന്റെ വാതിൽപടി സേവനം വാർഡ് കമ്മിറ്റി രൂപവത്കരണവും 'തെളിനീരൊഴുകും നവകേരളം' വാർഡ് കമ്മിറ്റി ജലസമിതിയുടെ രൂപവത്കരണവും നടന്നു. എം.ആർ. മിനി, കൃഷി ഉദ്യോഗസ്ഥ രജിത, ഷാഹുൽഹമീദ്, അബ്ദുൽ സത്താർ, സുരേഷ് മോഹൻ, ഡോ. ഷംസുദ്ദീൻ, മോഹനൻ കല്ലാറ്റ്, രാകേന്ദു സുമനൻ, സീന, പി.ബി. രഘുനാഥൻ എന്നിവർ സംസാരിച്ചു.