Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightVadanappallychevron_rightവാ​ടാ​ന​പ്പ​ള്ളി​യി​ൽ...

വാ​ടാ​ന​പ്പ​ള്ളി​യി​ൽ കോ​ൺ​ഗ്ര​സ്​ വ​ട്ട​പ്പൂ​ജ്യം

text_fields
bookmark_border
വാ​ടാ​ന​പ്പ​ള്ളി​യി​ൽ കോ​ൺ​ഗ്ര​സ്​ വ​ട്ട​പ്പൂ​ജ്യം
cancel

വാ​ടാ​ന​പ്പ​ള്ളി: വാ​ടാ​ന​പ്പ​ള്ളി​യി​ൽ കോ​ൺ​ഗ്ര​സി​ന് വ​ട്ട​പ്പൂ​ജ്യം. 2000ലും 2010​ലും ഭ​ര​ണം ല​ഭി​ച്ചി​രു​ന്ന യു.​ഡി.​എ​ഫി​നാ​ണ്​ ഈ ​അ​വ​സ്ഥ. 2015ൽ ​കോ​ൺ​ഗ്ര​സി​ന് ഒ​രു സീ​റ്റ് ല​ഭി​ച്ച​പ്പോ​ൾ ഇ​ത്ത​വ​ണ ഒ​ന്നും ല​ഭി​ച്ചി​ല്ല. അ​തേ​സ​മ​യം, യു.​ഡി.​എ​ഫ് മു​ന്ന​ണി​യി​ൽ മു​സ്​​ലിം ലീ​ഗി​ന് ഒ​രു സീ​റ്റ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത് ആ​ശ്വാ​സ​മാ​യി. കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ്പി​സ​വും ചേ​രി​പ്പോ​രും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ പാ​ളി​ച്ച​യു​മാ​ണ് ദ​യ​നീ​യ​മാ​യ തോ​ൽ​വി​ക്ക് കാ​ര​ണം. സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​ന്ന​തി​നെ ചൊ​ല്ലി ക​ല​ഹ​മാ​യി​രു​ന്നു.

തളിക്കുളത്ത് സ്വതന്ത്രൻ നിർണായകം

ത​ളി​ക്കു​ളം: സ്വ​ത​ന്ത്ര​നാ​യ മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​എം. മെ​ഹ്ബൂ​ബ് ത​ളി​ക്കു​ള​ത്തെ ഭ​ര​ണ​ത്തി​ൽ നി​ർ​ണാ​യ​മാ​കു​ന്നു. 16 അം​ഗ പ​ഞ്ചാ​യ​ത്തി​ൽ ഏ​ഴ് അം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് എ​ൽ.​ഡി.​എ​ഫി​ന് ഉ​ള്ള​ത്. ഒ​മ്പ​ത്​ അം​ഗ​ത്തി​െൻറ ഭൂ​രി​പ​ക്ഷ​മാ​ണ് വേ​ണ്ട​ത്.

മൂ​ന്ന് വീ​തം അം​ഗ​ങ്ങ​ളു​ള്ള കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും ര​ണ്ട് അം​ഗ​മു​ള്ള ജ​ന​മു​ന്ന​ണി​യു​മാ​ണ്​ മ​റ്റു​ള്ള​വ​ർ.

കോ​ൺ​ഗ്ര​സ് സീ​റ്റ് നി​ഷേ​ധി​ച്ച​തോ​ടെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച മെ​ഹ്ബൂ​ബി​നെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. ഇ​ത് മു​ത​ലാ​ക്കി​യാ​ണ് എ​ൽ.​ഡി.​എ​ഫ് ത​ന്ത്രം മെ​ന​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadanappallycongresspanchayat election 2020
News Summary - congress zero in vadanappally
Next Story