കോൺഗ്രസ്–എസ് വാടാനപ്പള്ളി മണ്ഡലം പ്രസിഡൻറ് കോൺഗ്രസിലേക്ക്
text_fieldsവാടാനപ്പള്ളി: കോൺഗ്രസ് -എസ് വാടാനപ്പള്ളി മണ്ഡലം പ്രസിഡൻറും ഇടത് സഹയാത്രികനുമായ എം.എസ്. അനിൽകുമാർ കോൺഗ്രസിൽ ചേർന്നു.
നടുവിൽക്കര അളകനന്ദ റിസോർട്ടിൽ നടന്ന 135, 136 ബൂത്ത് കൺവെൻഷനിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഷാൾ അണിയിച്ചാണ് പാർട്ടിയിലേക്ക് സ്വീകരിച്ചത്. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.വി. സിജിത്ത് അധ്യക്ഷത വഹിച്ചു.
സി.എം. നൗഷാദ്, ഇ.ബി. ഉണ്ണികൃഷ്ണൻ, അഡ്വ. സി.ജി. ജയസുന്ദരൻ, പരമേശ്വരൻ തിരിയാടത്ത്, രാജേഷ് വൈക്കാട്ടിൽ, പ്രിൻസി സുരേഷ് ബാബു, എ.എം.എം. നൂറുദ്ദീൻ, വി.കെ. കൊച്ചുമോൻ, പി.എ. അഷറഫ്, ഗണേഷ് പണിക്കൻ, പി.എ. അൻവർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

